എസ്ബിഐ പിഴ ഉടനില്ല! മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്താനുള്ള തീരുമാനം നീട്ടി; നടപ്പില്‍ വരുന്നത് ഈ മാസം അവസാനം

dc-Cover-87eihacgagovcu6g64qt3usnb1-20170223172549.Mediഅക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്താനുള്ള തീരുമാനം എസ്ബിഐ നീട്ടി. ഏപ്രില്‍ 24 മുതല്‍ പിഴ ഈടാക്കി തുടങ്ങിയാല്‍ മതിയെന്നാണ് ബാങ്ക് തീരുമാനം. അഞ്ച് അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനത്തോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതിനാലാണ് പുതിയ തീരുമാനം. നേരത്തെ ഏപ്രില്‍ ഒന്നുമുതല്‍ പിഴ ചുമത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്താന്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലങ്കില്‍ 20 രൂപ മുതല്‍ 100 രൂപ വരെ പിഴ നല്‍കേണ്ടി വരും. വിവിധ മേഖല തിരിച്ച് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എ്സ്ബിഐ നിജപെടുത്തിയിട്ടുണ്ട്.

മെട്രോ നഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടത്. നഗരങ്ങളില്‍ 3000 രൂപയും, അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും അക്കൗണ്ടിലുണ്ടായിരിക്കണം. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുളള വ്യത്യാസം കണക്കാക്കിയാണ് പിഴ ഈടാക്കുക. മിനിമം ബാലന്‍സിനേക്കാള്‍ 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപ പിഴയും സേവന നികുതിയും നല്‍കേണ്ടി വരും. 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് ബാലന്‍സ് തുകയെങ്കില്‍ 75 രൂപയും മിനിമം ബാലന്‍സ് വേണ്ടതിലും 50 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 50 രൂപയും പിഴ നല്‍കേണ്ടി വരും. പിഴക്കുപുറമെ സേവന നികുതിയും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. ഗ്രാമപ്രദേശങ്ങളില്‍ 20 രൂപ മുതല്‍ 50 രൂപ വരെയാണ് പിഴ.

Related posts