സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ടി​പ്‌​സ് വി​ത​റു​ന്ന​വ​രെ പൊ​ക്കാ​ന്‍ സെ​ബി ! ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​ര്‍​ക്ക് പി​ടി വീ​ഴും…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ്റ്റോ​ക്ക് മാ​ര്‍​ക്ക​റ്റ് ടി​പ്സ് ഉ​ള്‍​പ്പ​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി സെ​ബി. ഇ​ത്ത​ര​ക്കാ​രെ തി​ര​ഞ്ഞു​പി​ടി​ച്ച് കു​രു​ക്ക് മു​റു​ക്കാ​നാ​ണ് സെ​ബി​യു​ടെ നീ​ക്കം. സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ങ്ങ​ളും സ്റ്റോ​ക്ക് ടി​പ്സു​ക​ളും ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഉ​ട​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും സെ​ബി അം​ഗം എ​സ്.​കെ മൊ​ഹ​ന്തി വ്യ​ക്ത​മാ​ക്കി. സെ​ബി ര​ജി​സ്ട്രേ​ഡ് ഫി​നാ​ന്‍​ഷ്യ​ല്‍ അ​ഡൈ്വ​സേ​ഴ്സി​ന് ബാ​ധ​ക​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഫി​ന്‍​ഫ്ളു​വ​ന്‍​സേ​ഴ്സി​നും കൊ​ണ്ടു​വ​രി​ക. നി​ശ്ചി​ത യോ​ഗ്യ​ത​യോ​ടെ ഇ​തി​നാ​യി സെ​ബി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തു​ണ്ട്. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ഇ​ത്ത​ര​ക്കാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​പ​ദേ​ശം ന​ല്‍​കാ​നെ​ന്നും മൊ​ഹ​ന്തി പ​റ​ഞ്ഞു. യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ, സെ​ബി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ല്‍ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ആ​ളു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​ണു​ക​ള്‍ പോ​ലെ മു​ള​ച്ചു പൊ​ന്തു​ന്ന​താ​ണ് സെ​ബി​യെ ഈ​യൊ​രു ന​ട​പ​ടി​യ്ക്ക് പ്രേ​രി​പ്പി​ച്ച​ത്. ടെ​ലി​ഗ്രാം, വാ​ട്സാ​പ്പ് എ​ന്നി​വ​യി​ലൂ​ടെ​യും സ്റ്റോ​ക്ക് ടി​പ്പു​ക​ള്‍ ന​ല്‍​കു​ന്ന​ത് വ​ര്‍​ധി​ച്ച​താ​യി സെ​ബി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​തു സാ​ങ്കേ​തി​ക…

Read More

അംബാനി കുടുംബത്തിന് 25 കോടി രൂപയുടെ പിഴയിട്ട് സെബി ! പിഴയടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും…

അംബാനി കുടുംബത്തിന് 25 കോടി രുപയുടെ പിഴ വിധിച്ച് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പിഴയിട്ടിരിക്കുന്നത്. സംഭവം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് അംബാനി കുടുംബത്തിനെതിരായ നടപടി. 2000ലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1994ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനംചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83ശതമാനം വര്‍ധിച്ചെന്നാണ് ആരോപണം. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15 ശതമാനം മുതല്‍ 55 ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചു ശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള…

Read More