ബ​ൾ​ഗേ​റി​യ​ൻ മോഹം ബാക്കിയാക്കി ഒരു പിടി ചാരമായി വീട്ടിലേക്ക്..! യോഗ ദിനത്തിൽ യോഗ അധ്യാപകൻ സോജിയുടെ ദുരൂഹ മര ണം; മ​രി​ച്ച​ത് ട്രെ​യി​നി​ൽ ​നി​ന്ന് ഉ​റ​ങ്ങി വീ​ണ്; സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നു പോ​ലീ​സ്

death-sojiകൊ​ച്ചി: മ​ല​യാ​ളി​യാ​യ യോ​ഗ അ​ധ്യാ​പ​ക​നെ മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യാ​റി​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നു റെ​യി​ൽ​വേ പോ​ലീ​സ്. കു​ല​യി​റ്റി​ക്ക​ര അ​ര​യ​ൻ​കാ​വ് കു​ട്ടോം​പ​റ​ന്പി​ൽ കെ.​വി. ജോ​ർ​ജി​ന്‍റെ മ​ക​ൻ സോ​ജി ജോ​ർ​ജി(34)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ണ​വും സ്വ​ർ​ണ​വു​മ​ട​ക്കം മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ​നി​ന്നു ല​ഭി​ച്ച​തി​നാ​ൽ യാ​ത്ര​യ്ക്കി​ടെ ഉ​റ​ങ്ങി വീ​ണ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ്് പറയുന്നത്.

വി​ദേ​ശ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബ​ൾ​ഗേ​റി​യ​ൻ എം​ബ​സി​യി​ലെ​ത്താ​ൻ ക​ഴി​ഞ്ഞ 13നാ​ണ് സോ​ജി ഡ​ൽ​ഹി​യി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. യോ​ഗാ​ധ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള സോ​ജി​ക്കു ബ​ൾ​ഗേ​റി​യ​യി​ലേ​ക്കു സ്ഥി​ര വീ​സ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി കേ​ര​ള എ​ക്സ്പ്ര​സി​ലെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​നാ​ണു യാ​ത്ര തി​രി​ച്ച​ത്.

14ന് ​രാ​ത്രി ഏ​ഴ​ര വ​രെ ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തി​നു ശേ​ഷം ഫോ​ണ്‍ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യാ​യി​രു​ന്നു. 16ന് ​ബ​ൾ​ഗോ​റി​യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വി​ടെ​യെ​ത്തി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. അ​തേ ദി​വ​സം, ഉ​ച്ച​യോ​ടെ സോ​ജി​യു​ടെ വീ​ട്ടി​ലേ​ക്കു അ​ജ്ഞാ​ത ഫോ​ണ്‍ കോ​ൾ ല​ഭി​ച്ചി​രു​ന്നു.

ഹി​ന്ദി​യാ​ണ് സം​സാ​രി​ച്ച​തെ​ങ്കി​ലും പ്രാ​ദേ​ശി​ക ശൈ​ലി ക​ല​ർ​ന്ന​തി​നാ​ൽ സോ​ജി​യു​ടെ പി​താ​വി​നു വി​വ​ര​ങ്ങ​ൾ മ​ന​സി​ല​യി​ല്ലെ​ങ്കി​ലും സോ​ജി​യു​ടെ പേ​ര് നി​ര​വ​ധി വ​ട്ടം പ​ര​മാ​ർ​ശി​ച്ച​തി​നാ​ൽ സം​ശ​യം തോ​ന്നി റെ​യി​ൽ​വേ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ സോ​ജി മ​രി​ച്ചെ​ന്നും അ​തു പ​റ​യാ​നാ​യി ഗ്വാ​ളി​യാ​ർ പോ​ലീ​സാ​ണ് വി​ളി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ ബ​ന്ധു​ക്ക​ളും സൗ​ത്ത് റെ​യി​ൽ​വേ പോ​ലീ​സും ഗ്വാ​ളി​യാ​റി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു.

16നു ​പു​ല​ർ​ച്ചെ​യാ​ണു ഗ്വാ​ളി​യ​റി​നു സ​മീ​പ​ത്തെ ദാ​ത്തി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു സോ​ജി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ട്രാ​ക്കി​നു പു​റ​ത്തു​നി​ന്നു ല​ഭി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ​യോ ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ​യോ പാ​ടു​ക​ളോ സൂ​ച​ന​ക​ളോ ഇ​ല്ലാ​യി​രു​ന്നു.

ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​താ​കാ​മെ​ന്നു സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​റ​ങ്ങി വീ​ണ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഗ്വാ​ളി​യാ​ർ പോ​ലീ​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സോ​ജി​യു​ടെ മൃ​ത​ദേ​ഹം ഗ്വാ​ളി​യ​റി​ൽ​ത്ത​ന്നെ സം​സ്ക​രി​ച്ചു. ബ​ന്ധു​ക്ക​ള്‍​ക്കു ഭൗ​തി​ക അ​വ​ശി​ഷ്ട​ങ്ങ​ളും മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ല്‍​ നി​ന്നു ല​ഭി​ച്ച വ​സ്തു​ക്ക​ളും കൈ​മാ​റി.

Related posts