പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിച്ച് പാക് കോടതി ! വധശിക്ഷ വിധിച്ചത് രാജ്യദ്രോഹക്കേസില്‍; അപൂര്‍വ രോഗത്താല്‍ അവശനായ മുഷറഫ് ഇപ്പോള്‍ ദുബായില്‍ ചികിത്സയില്‍…

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമായ ജനറല്‍ പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ കോടതി. രാജ്യദ്രോഹക്കുറ്റമാണ് മുഷറഫിനെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിലാണ്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. 2013ലാണ് പര്‍വ്വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു. രാജ്യദ്രോഹക്കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നു മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. 2016-ല്‍…

Read More