കുട്ടികള്‍ക്ക് ലിംഗമാറ്റ വേണമെന്നു തോന്നിയാല്‍ നേരെ കൗണ്‍സിലിനെ സമീപിച്ചാല്‍ മതി; മാതാപിതാക്കളെപ്പോലും പേടിക്കേണ്ട; ബ്രിട്ടനില്‍ ലിംഗമാറ്റം ഫാഷനാവുമ്പോള്‍ ആശങ്കയേറുന്നത് മാതാപിതാക്കള്‍ക്ക്; ബ്രിട്ടനില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടായ വളര്‍ച്ച ഞെട്ടിക്കുന്നത്…

ബ്രിട്ടനില്‍ ഫാഷനായി പടരുന്ന ലിംഗമാറ്റ ശസ്ത്രക്രിയ നിരവധി മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തി അതിനുള്ള സാഹചര്യമൊരുക്കുന്ന വിപ്ലവകരമായ നീക്കവുമായി യുകെ ഗവണ്‍മെന്റ് രംഗത്തെത്തിയതോടെ ഇനി ആര്‍ക്കും ഒരു പേടിയും കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയമാകാമെന്ന സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇത് പ്രകാരം ആര്‍ക്കെങ്കിലും ലിംഗം മാറണമെന്ന് തോന്നിയാല്‍ ഇനി മുതല്‍ വീട്ടുകാരെ പേടിക്കേണ്ട ആവശ്യം വരില്ല. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ എതിര് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം കുട്ടികളെ കൗണ്‍സിലുകള്‍ ഏറ്റെടുത്ത് അതിനുള്ള സാഹചര്യമൊരുക്കിക്കൊടുക്കാന്‍ തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. യുകെയില്‍ ലിംഗമാറ്റം ഫാഷനായി പടരുമ്പോള്‍ അതില്‍ മാതാപിതാക്കള്‍ കടുത്ത രീതിയിലാണ് ആശങ്കപ്പെടുന്നത്. രാജ്യത്ത് ലിംഗമാറ്റ വളര്‍ച്ച 4000 ശതമാനമാണ് പെരുകിയിരിക്കുന്നത്.തങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് തിരിച്ചറിയുന്ന കുട്ടികളുടെ എണ്ണത്തില്‍ യുകെയില്‍ മുമ്പില്ലാത്ത വിധം പെരുപ്പമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരക്കാര്‍ അധികം വൈകാതെ സര്‍ജറിക്ക് വിധേയരാവുകയും ചെയ്യുന്നുണ്ട്.…

Read More