വിവാഹപൂര്‍വ ലൈംഗികബന്ധത്തെക്കുറിച്ച് ഒരമ്മയ്ക്ക് മകളോടു പറയാനുള്ളത്; ഹ്രസ്വചിത്രം വൈറലാവുന്നു…

വിവാഹപൂര്‍വ ലൈംഗികത പലരുടെയും വിവാഹജീവിതം തന്നെ താറുമാറാക്കുന്ന കാര്യമാണ്. ഭൂരിപക്ഷം രക്ഷിതാക്കള്‍ക്കും മക്കളോട് ഇതേക്കുറിച്ച് സംസാരിക്കാന്‍ വിമുഖതയാണ്. മക്കള്‍ വളര്‍ന്നു വരുമ്പോള്‍ ഇതൊക്കെ തനിയെ മനസിലാക്കിക്കൊള്ളും എന്നതാണ് പല രക്ഷിതാക്കളുടേയും നിലപാട്. രക്ഷിതാക്കളോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പല കുഴപ്പങ്ങളിലും ചെന്നു ചാടാറുണ്ട്. എന്നാല്‍ മറയില്ലാത്ത അമ്മ-മകള്‍ ബന്ധത്തിന്റെ കഥയാണ് ‘ദി ഗുഡ്‌ഗേള്‍’ എന്ന ഹ്രസ്വചിത്രം പറയുന്നത്. ഒരമ്മയ്ക്കും പൊറുക്കാനാകാത്ത തെറ്റ് ചെയ്തിട്ടും പൊതുസമൂഹത്തിന് മുന്നില്‍ മകളെ കൈവിടാതെ കൂടെ നില്‍ക്കുന്ന ഒരു അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ചും അമ്മയും മകളും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുന്‍ കരുതലില്ലാതെ ബോയ് ഫ്രണ്ടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണോ എന്ന് സംശയിക്കുന്നിടത്താണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. ഗര്‍ഭിണിയാണോ എന്ന് അറിയുന്നതിന് പെണ്‍കുട്ടി…

Read More