അസാധ്യം എന്നൊരു വാക്ക് എന്റെ നിഗണ്ടുവില്ല, ഭയം എന്ന വാക്കിന് എന്റെ ജീവിതത്തില്‍ സ്ഥാനവുമില്ല ! പെണ്‍കുട്ടികളുടെ പിറവിയെ വെറുക്കുന്നവര്‍ കാണണം ഈ കാഴ്ച; 19-ാം വയസ്സില്‍ അച്ഛന് കരള്‍ പകുത്തു നല്‍കിയ ധീരയായ മകളുടെ കഥ അറിയാം…

പെണ്‍കുഞ്ഞുങ്ങള്‍ ശാപമാണെന്നു ചിന്തിക്കുന്ന ആളുകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നതാണ് വേദനിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യം. എന്നാല്‍ മാതാപിതാക്കള്‍ക്ക് അഭിമാനമാകുന്ന നിരവധി പെണ്‍മക്കളുണ്ട്. അത്തരമൊരു മകളുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്… ജീവിതത്തിനും മരണത്തിനും ഇടയില്‍ പിതാവ് നില്‍ക്കുമ്പോള്‍ തന്റെ സുന്ദരമായ ശരീരത്ത് ശസ്ത്രക്രിയ സമ്മാനിക്കുന്ന വികൃതമായ മുറിപ്പാടുകളും വേദനയും അവള്‍ക്ക് നിസ്സാരമായിരുന്നു. 19 വയസ്സു മാത്രം പ്രായമുള്ള അവള്‍ തന്റെ കരളിന്റെ 65 ശതമാനം അച്ഛനു പകുത്തു നല്‍കി അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതോടെയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. ആ മകളുടെ പേര് രാഖി ദത്ത. പെണ്‍കുഞ്ഞുങ്ങള്‍ ശാപമാണെന്നും ഭാരമാണെന്നും ചിന്തിച്ചിരുന്ന ആളുകളില്‍ പലരും ഒരു നിമിഷത്തേക്കെങ്കിലും പ്രാര്‍ഥിച്ചിട്ടുണ്ടാവും ഇതുപൊലൊരു പൊന്‍മകള്‍ തങ്ങള്‍ക്ക് പിറന്നിരുന്നെങ്കിലെന്ന് പറഞ്ഞുകൊണ്ടാണ് പലരും ധീരയായ ഈ പെണ്‍കുട്ടിയുടെ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. രണ്ട് പെണ്‍മക്കളാണ് രാഖിയുടെ അച്ഛന്. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഇരുവരും ചേര്‍ന്ന് അദ്ദേഹത്തെ…

Read More