മൂ​ന്നാ​മ​ത്തെ കു​ഞ്ഞ് ജ​നി​ച്ചാ​ല്‍ ജോ​ലി പോ​കും ! ആ​യി​ര​ത്തോ​ളം സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ച് മ​ധ്യ​പ്ര​ദേ​ശ്…

മൂ​ന്നോ മൂ​ന്നി​ല​ധി​ക​മോ മ​ക്ക​ളു​ള്ള ആ​യി​ര​ത്തോ​ളം സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ച് ഭോ​പ്പാ​ല്‍. വി​ദി​ഷ സി​റ്റി ഡി​ഇ​ഒ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. നി​യ​മ​ന ക​ത്തി​ല്‍ മൂ​ന്നാ​മ​തൊ​രു കു​ഞ്ഞി​ന്റെ ജ​ന​നം പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു ച​ട്ടം ബോ​ധ​പൂ​ര്‍​വ​മ​ല്ലെ​ന്നും മ​റ്റു​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ് പ​ല​രും ന​ല്‍​കി​യി​ട്ടു​ള്ള​ത്’ എ​ന്നും ഡി​ഇ​ഒ എ​കെ മൊ​ഡ​ഗി​ല്‍ പ​റ​ഞ്ഞു. 2001 ജ​നു​വ​രി 26നു​ശേ​ഷം ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​ന് ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ മ​ക്ക​ളു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ അ​ത്ത​രം ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് യോ​ഗ്യ​ര​ല്ലെ​ന്ന ഒ​രു ഉ​ത്ത​ര​വ് 2000ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പാ​സ്സാ​ക്കി​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​ത്ത​ര​മൊ​രു നി​യ​മ​ത്തെ​ക്കു​റി​ച്ച് അ​ധി​കാ​രി​ക​ള്‍ ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ഡി​ഇ​ഒ പ​റ​ഞ്ഞു. ‘ഞ​ങ്ങ​ള്‍​ക്ക് കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ നി​യ​മ​ന ഉ​ത്ത​ര​വി​ലൊ​ന്നും ഇ​ത്ത​ര​മൊ​രു നി​ബ​ന്ധ​ന ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് ഭ​യ​മു​ണ്ട്’. അ​ധ്യാ​പ​ക​നാ​യ മോ​ഹ​ന്‍ സി​ങ്ങ് കു​ഷ്വ​ഹ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു.

Read More