ബി​ജെ​പി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്തെ മു​ഴു​വ​ന്‍ പ​ദ്ധ​തി​ക​ളും നി​ര്‍​ത്തി​വ​ച്ച് സി​ദ്ധ​രാ​മ​യ്യ ! പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്രം അ​നു​മ​തി…

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് അ​നു​മ​തി ന​ല്‍​കി​യ മു​ഴു​വ​ന്‍ പ​ദ്ധ​തി​ക​ളും നി​ര്‍​ത്തി​വ​ച്ച് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ന്‍ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ത്ത​ര​വി​ട്ടു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും കോ​ര്‍​പ​റേ​ഷ​നു​ക​ളു​ടെ​യും ബോ​ര്‍​ഡു​ക​ളു​ടെ​യും കീ​ഴി​ലു​ള്ള എ​ല്ലാ തു​ട​ര്‍ ന​ട​പ​ടി​ക​ളും ഉ​ട​ന​ടി നി​ര്‍​ത്ത​ണ​മെ​ന്നും ആ​രം​ഭി​ക്കാ​ത്ത പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ടെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബി​ജെ​പി അ​നു​വ​ദി​ച്ച പ​ല പ​ദ്ധ​തി​ക​ള്‍​ക്കും സു​താ​ര്യ​ത​യി​ല്ലെ​ന്നും അം​ഗീ​കാ​ര​മി​ല്ലെ​ന്നും നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും ജ​ന​ങ്ങ​ളും പ​രാ​തി​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്റെ വി​ശ​ദീ​ക​ര​ണം. ചി​ല പ​ദ്ധ​തി​ക​ളി​ല്‍ വ​ര്‍​ക്ക് ഓ​ര്‍​ഡ​റു​ക​ള്‍ ഇ​ല്ലാ​തെ പ​ണം ന​ല്‍​കി​യി​ട്ടു​ണ്ട്. ചി​ല പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നും ന​ട​ത്താ​തെ ക​ട​ലാ​സി​ല്‍ മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി അ​വ​യെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മേ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​കൂ​വെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ശേ​ഷം സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ബി​ജെ​പി അ​നു​വ​ദി​ച്ച പു​തി​യ പ്ര​വൃ​ത്തി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നു​ശേ​ഷം അ​നു​മ​തി നേ​ടി​യ​വ​യാ​ണെ​ന്ന്…

Read More

പൊ​തു​ജ​ന​ത്തെ കൈ​യ്യി​ലെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്ന് സി​ദ്ധ​രാ​മ​യ്യ ! ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് പ്ര​തി​മാ​സം 3000 രൂ​പ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ അ​ധി​കാ​ര​മേ​റ്റ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ പൊ​തു​ജ​ന​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തു​ട​രു​ന്നു. ത​ന്റെ വാ​ഹ​നം ക​ട​ന്നു​പോ​കു​മ്പോ​ള്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കേ​ണ്ടെ​ന്നു നി​ര്‍​ദേ​ശി​ച്ച അ​ദ്ദേ​ഹം, ഇ​നി പൊ​തു, സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ല്‍ ആ​ദ​ര​വി​ന്റെ ഭാ​ഗ​മാ​യി പൂ​ക്ക​ളും ഷാ​ളു​ക​ളും സ്വീ​ക​രി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചു. ആ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ സ്‌​നേ​ഹ​വും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ക്കാ​ന്‍ സ​മ്മാ​ന​മെ​ന്ന​നി​ല​യി​ല്‍ ഇ​നി പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ന് വ​ന്‍ ജ​ന​പി​ന്തു​ണ ല​ഭി​ച്ച​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു പി​ന്നാ​ലെ, ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗം കോ​ണ്‍​ഗ്ര​സി​ന്റെ അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഗൃ​ഹ​ജ്യോ​തി പ​ദ്ധ​തി​യി​ലൂ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും മാ​സം 200 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി, ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​യി​ലൂ​ടെ സ്ത്രീ​ക​ള്‍ ന​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​സം 2,000 രൂ​പ, ശ​ക്തി പ​ദ്ധ​തി​യി​ലൂ​ടെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കു സൗ​ജ​ന്യ യാ​ത്ര, അ​ന്ന​ഭാ​ഗ്യ പ​ദ്ധ​തി​യി​ലൂ​ടെ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ…

Read More

അനുയായിയുടെ കരണം അടിച്ചുപൊട്ടിച്ച സിദ്ധ രാമയ്യ വിവാദത്തില്‍ ! സമൂഹമാധ്യമങ്ങളില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ വന്‍ പ്രതിഷേധം; വീഡിയോ വൈറല്‍…

അനുയായിയുടെ കരണം അടിച്ചു പൊട്ടിച്ച കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.നിരവധി പേരാണ് സിദ്ധരാമയ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങി പോകുമ്പോഴാണ് സിദ്ധരാമയ്യ അനുയായിയുടെ കരണത്തടിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിദ്ധാരമയ്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഇതിനു ശേഷം തിരിച്ചു പോകുമ്പോഴായിരുന്നു അനുയായിയുടെ കരണത്തടിച്ചത്. അനുയായിയുടെ വാക്കുകളില്‍ കുപിതനായ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ശേഷം അനുയായിയെ തളളി ഇരുവരും മുന്നോട്ടുപോകുന്നതും കാണാം. അടികിട്ടിയ അനുയായി പിന്നീട് മാറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇന്നലെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്തൊക്കെയായാലും കരണത്തടി സംഭവം സിദ്ധരാമയ്യയെ പുലിവാലു പിടിപ്പിച്ചിരിക്കുകയാണ്. #WATCH: Congress…

Read More