പൊ​തു​ജ​ന​ത്തെ കൈ​യ്യി​ലെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്ന് സി​ദ്ധ​രാ​മ​യ്യ ! ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് പ്ര​തി​മാ​സം 3000 രൂ​പ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ അ​ധി​കാ​ര​മേ​റ്റ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ പൊ​തു​ജ​ന​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തു​ട​രു​ന്നു. ത​ന്റെ വാ​ഹ​നം ക​ട​ന്നു​പോ​കു​മ്പോ​ള്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കേ​ണ്ടെ​ന്നു നി​ര്‍​ദേ​ശി​ച്ച അ​ദ്ദേ​ഹം, ഇ​നി പൊ​തു, സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ല്‍ ആ​ദ​ര​വി​ന്റെ ഭാ​ഗ​മാ​യി പൂ​ക്ക​ളും ഷാ​ളു​ക​ളും സ്വീ​ക​രി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചു. ആ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ സ്‌​നേ​ഹ​വും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ക്കാ​ന്‍ സ​മ്മാ​ന​മെ​ന്ന​നി​ല​യി​ല്‍ ഇ​നി പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ന് വ​ന്‍ ജ​ന​പി​ന്തു​ണ ല​ഭി​ച്ച​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു പി​ന്നാ​ലെ, ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗം കോ​ണ്‍​ഗ്ര​സി​ന്റെ അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഗൃ​ഹ​ജ്യോ​തി പ​ദ്ധ​തി​യി​ലൂ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും മാ​സം 200 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി, ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​യി​ലൂ​ടെ സ്ത്രീ​ക​ള്‍ ന​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​സം 2,000 രൂ​പ, ശ​ക്തി പ​ദ്ധ​തി​യി​ലൂ​ടെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കു സൗ​ജ​ന്യ യാ​ത്ര, അ​ന്ന​ഭാ​ഗ്യ പ​ദ്ധ​തി​യി​ലൂ​ടെ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ…

Read More

വീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച 3000 ലിറ്റര്‍ മദ്യം കണ്ടെത്തി കനാലില്‍ ഒഴുക്കി താലിബാന്‍ ! വീഡിയോ വൈറല്‍…

അഫ്ഗാനിസ്ഥാനില്‍ വീടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 3000 ലിറ്റര്‍ മദ്യം താലിബാന്‍ പിടിച്ചെടുത്തു നശിപ്പിച്ചു താലിബാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് മദ്യം കണ്ടെത്തി നശിപ്പിച്ചത്. കാബൂളില്‍ നടത്തിയ റെയ്ഡിലാണ് മദ്യശേഖരം കണ്ടെത്തിയത്. ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം താലിബാന്‍ ഉദ്യോഗസ്ഥര്‍ കനാലിലേക്ക് ഒഴിച്ചു കളയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്റലിജന്റ്‌സ് വിഭാഗമാണ് ട്വിറ്ററില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. ഇസ്ലാം മതസ്ഥര്‍ മദ്യം ഉണ്ടാക്കുവാനോ വില്‍ക്കുവാനോ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കാബൂളില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ മൂന്നു പേര്‍ ഇതിനകം അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്യം വില്‍ക്കുന്നതിനും, ഉപയോഗിക്കുന്നതിനും കര്‍സായ് സര്‍ക്കാരും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Read More

ഫലം പോസിറ്റീവെന്ന് അറിഞ്ഞാല്‍ ഉടന്‍ ഫോണ്‍ ഓഫാക്കും ! ബംഗളുരുവില്‍ ചികിത്സ തേടാതെ കറങ്ങിനടക്കുന്നത് മൂവായിരത്തിലധികം പേര്‍…

ബംഗളുരുവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ആളുകളുടെ അനാസ്ഥയും. ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ഫലമറിയുന്നവര്‍ ഫോണ്‍ ഓഫ് ആക്കുകയാണ്. ഇത്തരത്തില്‍ കോവിഡ് പോസിറ്റീവ് ആയ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരു നഗരത്തില്‍ ചികിത്സ തേടാതെ ഒളിച്ചു കഴിയുന്നത്. ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു കാരണമാകുകയാണെന്ന് റവന്യു മന്ത്രി ആര്‍.അശോക പറഞ്ഞു. ഹോം ക്വാറന്റീനില്‍ കഴിയേണ്ട ഇത്തരം ആളുകള്‍ രോഗം ഗുരുതരമാകുന്നതുവരെ ചികിത്സ തേടാതെ കഴിയും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാകും ആശുപത്രിയില്‍ എത്തുക. ഇതാണ് നിലവിലെ സ്ഥിതിയെന്നും ഇത്തരക്കാരാണ് കോവിഡ് സാഹചര്യങ്ങളെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരക്കാര്‍ ഇതിനു തയ്യാറാകാത്തത് വലിയ സാമൂഹിക വിപത്തിനാണ് വഴിവെക്കുന്നത്.

Read More