കാത്തു സൂക്ഷിച്ച ‘ബോളിവുഡ്’ മാമ്പഴം കാക്ക കൊത്തി പോയി ! ഒറ്റ കണ്ണിറുക്കലിലൂടെ ജനകോടികളുടെ ചങ്കിടിപ്പായ പ്രിയ വാര്യരുടെ ബോളിവുഡ് മോഹങ്ങള്‍ പൊട്ടിത്തകര്‍ന്നതിങ്ങനെ…

കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്കകൊത്തിക്കൊണ്ടു പോയി എന്ന പോലെയാണ് അഡാര്‍ ലവ് നായിക പ്രിയാ വാര്യരുടെ ഇപ്പോഴത്തെ അവസ്ഥ. തെലുങ്കിലെ ജൂനിയര്‍ എന്‍.ടി.ആര്‍ അഭിനയിച്ച ടെമ്പര്‍ എന്ന പടം വലിയ സൂപ്പര്‍ഹിറ്റായതോടെ അന്യഭാഷകളില്‍ ഈ ചിത്രം റീമേക്ക് ചെയ്യുകയാണ്. ഹിന്ദിയില്‍ ചെന്നൈ എക്സ്പ്രസിന്റെ സംവിധായകന്‍ രോഹിത് ഷെട്ടി സിമ്പാ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. രണ്‍വീര്‍ സിംഗാണ് നായകന്‍. നായികയെ തേടിയുള്ള സംവിധായകന്റെ തിരച്ചില്‍ ആദ്യം ചെന്നെത്തിയത്. ഒറ്റ കണ്ണിറുക്ക് കൊണ്ട് രാജ്യം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരില്‍ ആയിരുന്നു. ഉത്തരേന്ത്യയിലെ ചില നഗരങ്ങളില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന് പോലും പ്രിയയുടെ കണ്ണിറുക്കുന്ന ചിത്രം ഉപയോഗിക്കുന്നുണ്ട് എന്നത് പ്രിയയുടെ ജനപ്രീതിയ്ക്കു തെളിവാണ്. പ്രിയയുടെ ഈ ജനപ്രീതി നന്നായി മാര്‍ക്കെറ്റ് ചെയ്യാമെന്ന് കച്ചവട സിനിമയുടെ ഉസ്താദായ രോഹിത് ഷെട്ടി ഉറപ്പിച്ചു. രണ്‍വീര്‍ സിംഗും പ്രിയാ…

Read More