ശ്വേതയെ ലഭിക്കും മുമ്പ് ഞങ്ങള്‍ക്ക് മറ്റൊരു കുഞ്ഞിനെ നഷ്ടപ്പെട്ടു ! തന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി ഗായിക സുജാത…

മലയാളികളുടെ പ്രിയ ഗായികയാണ് സുജാത. തന്റെ ജീവിതത്തില്‍ സംഭവിച്ച മറക്കാനാവാത്ത ഒരു കഥ വിവരിക്കുകയാണ് ഗായിക. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ജനുവരി 10ന് എണ്‍പത് വയസ്സ് തികയുന്ന വേളയില്‍ അദ്ദേഹത്തില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവായ്പ്പിന്റെയും സുരക്ഷിതത്വത്തിന്റെയും കഥയാണ് സുജാത തുറന്നു പറഞ്ഞത്. ‘മനസ്സ് നിറഞ്ഞു ആരാധിക്കുന്ന ഗായകനൊപ്പം പിതൃതുല്യനായ സ്‌നേഹനിധി കൂടിയാണ് എനിക്കു ദാസേട്ടന്‍. അദ്ദേഹത്തിന്റെ ഭാര്യ പ്രഭ ചേച്ചി അളവില്ലാത്ത സ്‌നേഹം തന്ന മുത്ത സഹോദരിയും അമ്മയുമൊക്കെയാണ്. എത്ര ഗാനമേള വേദികളിലേക്ക് കാറിനു പിന്നില്‍ അവരുടെ മടിയില്‍ തലവെച്ചുറങ്ങി യാത്ര ചെയ്തിരിക്കുന്നു. ഞങ്ങളുടെ മകളാണെന്ന് ചേര്‍ത്ത് നിര്‍ത്തി പറയുമ്‌ബോള്‍ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ദാസേട്ടന്റെ കരുതലും സ്‌നേഹവും വാല്‍സല്യത്തോടെ എന്നെ പൊതിഞ്ഞ എത്രയെത്ര അവസരങ്ങള്‍. സുജാത പറയുന്നു. മകള്‍ ശ്വേതയെ ഗര്‍ഭം ധരിക്കും മുന്‍പ് എനിക്ക് ഒരു തവണ ഗര്‍ഭം അലസിയതാണ്. ബീഹാറില്‍…

Read More