ശ്വേതയെ ലഭിക്കും മുമ്പ് ഞങ്ങള്‍ക്ക് മറ്റൊരു കുഞ്ഞിനെ നഷ്ടപ്പെട്ടു ! തന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി ഗായിക സുജാത…

മലയാളികളുടെ പ്രിയ ഗായികയാണ് സുജാത. തന്റെ ജീവിതത്തില്‍ സംഭവിച്ച മറക്കാനാവാത്ത ഒരു കഥ വിവരിക്കുകയാണ് ഗായിക. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ജനുവരി 10ന് എണ്‍പത് വയസ്സ് തികയുന്ന വേളയില്‍ അദ്ദേഹത്തില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവായ്പ്പിന്റെയും സുരക്ഷിതത്വത്തിന്റെയും കഥയാണ് സുജാത തുറന്നു പറഞ്ഞത്.

‘മനസ്സ് നിറഞ്ഞു ആരാധിക്കുന്ന ഗായകനൊപ്പം പിതൃതുല്യനായ സ്‌നേഹനിധി കൂടിയാണ് എനിക്കു ദാസേട്ടന്‍. അദ്ദേഹത്തിന്റെ ഭാര്യ പ്രഭ ചേച്ചി അളവില്ലാത്ത സ്‌നേഹം തന്ന മുത്ത സഹോദരിയും അമ്മയുമൊക്കെയാണ്. എത്ര ഗാനമേള വേദികളിലേക്ക് കാറിനു പിന്നില്‍ അവരുടെ മടിയില്‍ തലവെച്ചുറങ്ങി യാത്ര ചെയ്തിരിക്കുന്നു. ഞങ്ങളുടെ മകളാണെന്ന് ചേര്‍ത്ത് നിര്‍ത്തി പറയുമ്‌ബോള്‍ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ദാസേട്ടന്റെ കരുതലും സ്‌നേഹവും വാല്‍സല്യത്തോടെ എന്നെ പൊതിഞ്ഞ എത്രയെത്ര അവസരങ്ങള്‍. സുജാത പറയുന്നു.

മകള്‍ ശ്വേതയെ ഗര്‍ഭം ധരിക്കും മുന്‍പ് എനിക്ക് ഒരു തവണ ഗര്‍ഭം അലസിയതാണ്. ബീഹാറില്‍ ഒരു ഗാനമേളയ്ക്കായി പോയ സമയത്താണ് ഛര്‍ദ്ദിയും ക്ഷീണവും തുടങ്ങിയത്. പരിശോധിച്ചപ്പോള്‍ ഗര്‍ഭം സ്ഥിരീകരിച്ചു. പിറ്റേ ദിവസം ബംഗാളിലെ സിലിഗുഡിയിലാണ് ഗാനമേള. സമയം വൈകിയതിനാല്‍ വിമാനം നഷ്ടപ്പെട്ടു. എല്ലാവരും ചേര്‍ന്ന് ഒരു ബസെടുത്താണ് സിലിഗുഡിയിലേക്ക് പുറപ്പെട്ടത്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് താണ്ടി മണിക്കൂറുകള്‍ യാത്ര ചെയ്യണം.

അക്കാലത്ത് സംഗീത ഉപകരണങ്ങള്‍ ചെറിയ തലയണ പോലുള്ള കവര്‍ ഉപയോഗിച്ചാണ് മൂടുന്നത് . അതെല്ലാം ചേര്‍ത്ത് കിടക്കാനായി ബസില്‍ ചെറിയൊരു മെത്ത തന്നെ ഒരുക്കിയാണ് ദാസേട്ടന്‍ സിലിഗുഡിയിലെത്തിച്ചത്. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ മാസങ്ങളോളം ചെന്നൈയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു . ദാസേട്ടന്റെയും പ്രഭ ചേച്ചിയുടെയും പൂര്‍ണ്ണ പരിചരണം എനിക്ക് ലഭിച്ചു’ഒരു പ്രമുഖ മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് സുജാത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Related posts