യേ​ശു​ദാ​സി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന് കൊ​ല്ലൂ​രി​ല്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ തി​ര​ക്ക്; കൂ​പ്പു​കൈ​ക​ളു​മാ​യി പ​യ്യ​ന്നൂ​രി​ലെ ആ​രാ​ധ​ക​ര്‍

കൊ​ല്ലൂ​ര്‍: ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ കെ.​ജെ. യേ​ശു​ദാ​സി​ന്‍റെ എ​ണ്‍​പ​താം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക​യി​ല്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ തി​ര​ക്ക്. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ആ​രാ​ധ​ക​രും സം​ഗീ​താ​സ്വാ​ദ​ക​രും ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ന​വ​രാ​ത്രി​ക്കാ​ല​ത്തി​ന് സ​മാ​ന​മാ​യ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭാ​ര്യ പ്ര​ഭ​യ്ക്കും മ​ക്ക​ള്‍​ക്കും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മൊ​പ്പം രാ​വി​ലെ ത​ന്നെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ യേ​ശു​ദാ​സ് പൂ​ജാ​ദി​ക​ര്‍​മ​ങ്ങ​ളി​ലും കു​ടും​ബാം​ഗ​ങ്ങ​ളും ആ​രാ​ധ​ക​രും ന​ട​ത്തു​ന്ന വ​ഴി​പാ​ടു​ക​ളി​ലും പ​ങ്കെ​ടു​ത്തു. കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ഈ ​ദി​വ​സം ന​ട​ത്തു​ന്ന സം​ഗീ​താ​ര്‍​ച്ച​ന​യി​ലും സൗ​പ​ര്‍​ണി​കാ​മൃ​തം പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. സം​ഗീ​ത​ജ്ഞ​നാ​യ ടി.​എ​സ്. രാ​ധാ​കൃ​ഷ്ണ​നാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പു​ര​സ്കാ​ര ജേ​താ​വ്. രാ​വി​ലെ ആ​റു​മ​ണി​ക്ക് തു​ട​ങ്ങി​യ സം​ഗീ​താ​ര്‍​ച്ച​ന​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ സം​ഗീ​താ​ലാ​പ​നം ന​ട​ത്തി. കൂ​പ്പു​കൈ​ക​ളു​മാ​യി പ​യ്യ​ന്നൂ​രി​ലെ ആ​രാ​ധ​ക​ര്‍ പ​യ്യ​ന്നൂ​ര്‍: ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ യേ​ശു​ദാ​സി​ന്‍റെ എ​ണ്‍​പ​താം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ കൂ​പ്പു​കൈ​ക​ളോ​ടെ അ​ദ്ദേ​ഹ​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്കു​ക​യാ​ണ് പ​യ്യ​ന്നൂ​രി​ലെ ക​ടു​ത്ത ര​ണ്ട് ആ​രാ​ധ​ക​രാ​യ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ ആ​ർ. അ​ര​വി​ന്ദ​നും കാ​ങ്കോ​ലി​ലെ ഹ​രീ​ഷ് ചേ​ണി​ച്ചേ​രി​യും. യേ​ശു​ദാ​സി​ന്‍റെ…

Read More

ഗാ​ന​ഗ​ന്ധ​ർ​വ​ന് എ​ൺ​പ​താം പി​റ​ന്നാ​ൾ; ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​ഗീ​ത ലോ​കം

കോ​ട്ട​യം: മ​ല​യാ​ളി​ക്ക് ഒ​രി​ക്ക​ലും കേ​ട്ട് മ​തി​വ​രാ​ത്ത ശ​ബ്ദം കെ.​ജെ. യേ​ശു​ദാ​സ് എ​ൺ​പ​തി​ന്‍റെ നി​റ​വി​ൽ. സം​ഗീ​ത​ത്തി​ന്‍റെ നി​ത്യ​വ​സ​ന്തം തീ​ർ​ത്ത ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്‌ ആ​രാ​ധ​ക​ർ. എ​ല്ലാ ജ​ന്മ​ദി​ന​ത്തി​ലു​മെ​ന്ന പോ​ലെ ഇ​ക്കു​റി​യും കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലാ​ണ് അ​ദേ​ഹം ത​ന്‍റെ ജ​ന്മ​ദി​നം കൊ​ണ്ടാ​ടു​ന്നത്. അ​ന്പ​തു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ച​ല​ച്ചി​ത്ര​സം​ഗീ​ത യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​ര​ല​ക്ഷ​ത്തി​ലേ​റെ ഗാ​ന​ങ്ങ​ളാ​ണ് യേ​ശു​ദാ​സ് ആ​ല​പി​ച്ച​ത്. ഇ​ന്നും യേ​ശു​ദാ​സി​ന്‍റെ സ്വ​ര​മാ​ധു​രി​യി​ല്‍ പി​റ​ന്ന ഒ​രു​ഗാ​ന​മെ​ങ്കി​ലും കേ​ള്‍​ക്കാ​തെ മ​ല​യാ​ളി​ക​ള്‍ ഉ​റ​ങ്ങാ​റി​ല്ല. ഇ​നി​യും എ​ത്ര​യോ ഗാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നും കേ​ള്‍​ക്കാ​നു​മു​ണ്ട്.!​സം​ഗീ​ത പ്രേ​മി​ക​ള്‍ കാ​ത്തി​രി​പ്പി​ലാ​ണ്..!

Read More

ശ്വേതയെ ലഭിക്കും മുമ്പ് ഞങ്ങള്‍ക്ക് മറ്റൊരു കുഞ്ഞിനെ നഷ്ടപ്പെട്ടു ! തന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി ഗായിക സുജാത…

മലയാളികളുടെ പ്രിയ ഗായികയാണ് സുജാത. തന്റെ ജീവിതത്തില്‍ സംഭവിച്ച മറക്കാനാവാത്ത ഒരു കഥ വിവരിക്കുകയാണ് ഗായിക. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ജനുവരി 10ന് എണ്‍പത് വയസ്സ് തികയുന്ന വേളയില്‍ അദ്ദേഹത്തില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവായ്പ്പിന്റെയും സുരക്ഷിതത്വത്തിന്റെയും കഥയാണ് സുജാത തുറന്നു പറഞ്ഞത്. ‘മനസ്സ് നിറഞ്ഞു ആരാധിക്കുന്ന ഗായകനൊപ്പം പിതൃതുല്യനായ സ്‌നേഹനിധി കൂടിയാണ് എനിക്കു ദാസേട്ടന്‍. അദ്ദേഹത്തിന്റെ ഭാര്യ പ്രഭ ചേച്ചി അളവില്ലാത്ത സ്‌നേഹം തന്ന മുത്ത സഹോദരിയും അമ്മയുമൊക്കെയാണ്. എത്ര ഗാനമേള വേദികളിലേക്ക് കാറിനു പിന്നില്‍ അവരുടെ മടിയില്‍ തലവെച്ചുറങ്ങി യാത്ര ചെയ്തിരിക്കുന്നു. ഞങ്ങളുടെ മകളാണെന്ന് ചേര്‍ത്ത് നിര്‍ത്തി പറയുമ്‌ബോള്‍ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ദാസേട്ടന്റെ കരുതലും സ്‌നേഹവും വാല്‍സല്യത്തോടെ എന്നെ പൊതിഞ്ഞ എത്രയെത്ര അവസരങ്ങള്‍. സുജാത പറയുന്നു. മകള്‍ ശ്വേതയെ ഗര്‍ഭം ധരിക്കും മുന്‍പ് എനിക്ക് ഒരു തവണ ഗര്‍ഭം അലസിയതാണ്. ബീഹാറില്‍…

Read More

റൂമില്‍ എത്തിയപ്പോള്‍ അവിടെ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു !ആ സമയത്താണ് റൂം സര്‍വീസ് എന്ന് പറഞ്ഞ് ഒരാള്‍ എന്റെ റൂമിലേക്ക് വന്നത്; എസ്പിബിയുമായുള്ള ആത്മബന്ധം വ്യക്തമാക്കി യേശുദാസ്…

ഇന്ത്യന്‍ സംഗീതത്തിലെ രണ്ടു ഇതിഹാസങ്ങളാണ് യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും. ഇരുവരും ഒരുമിച്ച് പാടിയ പാട്ടുകളൊക്കെ വന്‍ഹിറ്റായിട്ടുമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒരുമിച്ച് പാടിയത്. ഈ പാട്ട് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ അടുത്ത് സിംഗപ്പൂരില്‍ നടന്ന ‘വോയ്സ് ഓഫ് ലെജന്‍സ്’ എന്ന പരിപാടിയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഈ പരിപാടിയില്‍ വെച്ചാണ് ഗാനഗന്ധര്‍വന്‍ യേശുദാസ് എസ്പിബിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മനസ് തുറന്നത്. ‘ബാലു എന്നാല്‍ എനിക്ക് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. ഈ കാര്യം ഇപ്പോള്‍ നിങ്ങളോട് പറയാതിരിക്കാന്‍ വയ്യ. പണ്ട് പാരീസില്‍ ഒരു പരിപാടിയ്ക്ക് പോയി തിരിച്ച് ഹോട്ടലില്‍ എത്തിയത് വിശന്ന് വലഞ്ഞാണ്. എന്നാല്‍ റൂമില്‍ എത്തിയപ്പോള്‍ അവിടെ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ആ സമയത്താണ് റൂം സര്‍വീസ് എന്ന് പറഞ്ഞ് ഒരാള്‍ എന്റെ റൂമിലേക്ക് വന്നത്.…

Read More

എന്റെ ഗാനത്തിനല്ല യേശുദാസ് പുരസ്‌കാരം നേടിയത്; പാട്ടിനെച്ചൊല്ലിയുയര്‍ന്ന വിവാദത്തിന് ഉണ്ണി മേനോന്റെ മറുപടി ഇങ്ങനെ…

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന വിവാദമാണ് 1984ല്‍ ഉണ്ണിമേനോന്‍ പാടിയ പാട്ടിനാണ് യേശുദാസ് പുരസ്‌കാരം നേടിയതെന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും വീഡിയോകളും നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്ന മറുപടിയുമായി ഉണ്ണിമേനോന്‍ തന്നെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. 1984ല്‍ താന്‍ പാടിയ ‘തൊഴുത് മടങ്ങും’ എന്ന പാട്ടിന് ദാസേട്ടന്‍ പുരസ്‌കാരം നേടിയെന്ന് തരത്തില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് ഉണ്ണിമേനോന്‍ പറയുന്നു. എന്നാല്‍ താന്‍ പാടിയ പാട്ട് ആ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിച്ചിട്ടില്ലെന്നും സ്വന്തം ശാരിക എന്ന സിനിമയിലെ ദാസേട്ടന്‍ പാടിയ ഈ മരുഭൂവില്‍ എന്ന പാട്ടിനാണ് പുരസ്‌കാരം ലഭിച്ചതെന്നും ഉണ്ണിമേനോന്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഈ വിവാദം ഉണ്ടാക്കിയിരിക്കുന്നത് യേശുദാസിനെ അപമാനിക്കാനാണ്. താന്‍ കേട്ടുപഠിച്ച പാട്ടുകള്‍ യേശുദാസിന്റെയാണ് . എന്റെ ജീവിതത്തിലെ ഓരോ നിര്‍ണായകഘട്ടത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1986ല്‍ എന്റെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്…

Read More

രാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ച കലാകാരന് ഇരിപ്പിടമില്ല ! ഗാനഗന്ധര്‍വനെ അപമാനിച്ചെന്ന് ചിലര്‍; ആഘോഷമാക്കി ട്രോളന്മാര്‍…

  ഇത്തവണത്തെ ദേശീയ അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അവാര്‍ഡ് ദാനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടും അവാര്‍ഡ് ദാനവും അനന്തര സംഭവങ്ങളും ചര്‍ച്ചകളില്‍ നിറഞ്ഞുതന്നെ നില്‍ക്കുന്നു. അവാര്‍ഡ് വാങ്ങിയവര്‍രെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള വാഗ്വാദങ്ങള്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്. യേശുദാസിനെയും ജയരാജിനെയും വച്ച് ട്രോളുകളും സജീവമാണ്. അവാര്‍ഡ് സ്വീകരിച്ചതോടെ യേശുദാസിനെ ട്രോളുകളിലൂടെ വിമര്‍ശിക്കുകയാണ് സൈബര്‍ ലോകം. ഇതിനിടയിലാണ് എരി തീയിലേക്ക് എണ്ണ എന്നപോലെ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന യേശുദാസിന്റെ ചിത്രം പുറത്തുവരുന്നത്. പിന്നിട് ട്രോളുകള്‍ ആ വഴിക്കായി. യേശുദാസിനോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ചിലര്‍ രംഗത്തെത്തി. പത്മശ്രീയും പത്മവിഭൂഷണും നല്‍കി രാജ്യം ബഹുമാനിച്ച കലാകാരന് ഇരിപ്പിടം നല്‍കാത്തത് മോശമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. യേശുദാസിന് ഇരിപ്പിടം ലഭിക്കാഞ്ഞതില്‍ സന്തോഷിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവാര്‍ഡ് ബഹിഷ്‌കരിച്ചവര്‍ക്കൊപ്പം നില്‍ക്കാതെ കേന്ദ്രത്തെ പിന്തുണച്ച അദ്ദേഹത്തിന് ഇത് കിട്ടേണ്ടതായിരുന്നെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ബഹിഷ്‌കരിച്ചവര്‍ക്കൊപ്പം നിന്ന് പരാതിയില്‍ ഒപ്പിട്ട ശേഷം…

Read More

‘അര്‍ജുനന്‍ മാസ്റ്ററാണ് അഭിജിത്തിനെ കൊണ്ടു പാടിച്ചത്. അതു തന്നെയാണ് ആദ്യത്തെ അവാര്‍ഡ്; യേശുദാസിനെ അനുകരിച്ചു നടക്കുന്നൊരാളെ അദ്ദേഹം പാടാനായി വിളിക്കുമോ ? എം ജയചന്ദ്രന്‍ ചോദിക്കുന്നു…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അവസാന നിമിഷം പിന്തള്ളപ്പെട്ട അഭിജിത്ത് വിജയന് പിന്തുണയുമായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ രംഗത്ത്. അധികം സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും വിവിധ ഭാഷകളിലുള്ള ആല്‍ബങ്ങളില്‍ 2000ലേറെ പാട്ടുകളാണ് അഭിജിത്ത് പാടിയിരിക്കുന്നത്. യേശുദാസിനെ അനുകരിച്ചെന്ന് ജൂറി പറയുന്ന ഈ യുവഗായകനെ അങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമോ ? യേശുദാസിന്റെ ശബ്ദവുമായി സാമ്യം വന്നതിന് അഭിജിത്ത് എന്തു ചെയ്യാനാണ് ? ജയചന്ദ്രന്‍ ചോദിക്കുന്നു. ‘അര്‍ജുനന്‍ മാസ്റ്ററാണ് അഭിജിത്തിനെ കൊണ്ടു പാടിച്ചത്. അതു തന്നെയാണ് ആദ്യത്തെ അവാര്‍ഡ്. യേശുദാസിനെ അനുകരിച്ചു നടക്കുന്നൊരാളെ അദ്ദേഹം പാടാനായി വിളിക്കുമോ ? തീര്‍ച്ചയായും ഇല്ല. അങ്ങനെയൊരു ആരോപണം പറയുമ്പോള്‍ അത് അര്‍ജുനന്‍ മാസ്റ്ററിനെ കൂടിയാണ് ബാധിക്കുന്നതെന്ന വേദന എനിക്കുണ്ട്.’ ജയചന്ദ്രന്‍ പറയുന്നു. അഭിജിത്തിന്റെ പാട്ട് താന്‍ നേരിട്ടു കേട്ടിട്ടുള്ള ആളാണ് താനെന്നും അഭിജിത്ത് ദാസേട്ടനെ അനുകരിക്കുകയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ജയചന്ദ്രന്‍ പറയുന്നു. ദാസേട്ടന്റെ സ്വരത്തോട്…

Read More

25 വര്‍ഷങ്ങള്‍ക്കു ശേഷം യേശുദാസും എസ്പിബിയും ഒരുമിച്ചു പാടിയ പാട്ട് വൈറലാവുന്നു; കളരിപ്പയറ്റും ഗോപിയാശാനും മട്ടന്നൂരും വള്ളവുമെല്ലാം നിറഞ്ഞ ‘അയ്യാ സാമി’ എന്നു തുടങ്ങുന്ന പാട്ട് കാണാം…

ഇന്ത്യന്‍ സംഗീതത്തിലെ മഹാരഥന്മാരായ യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും ഒരുമിച്ച് പാടിയ പുതിയ പാട്ട് വൈറലാവുകയാണ്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ചേര്‍ന്ന് യുഗ്മഗാനം പാടുന്നത്. ‘കിണര്‍’ എന്ന ചിത്രത്തിലേതാണീ ഗാനം. ‘അയ്യാ സാമി’ എന്നു തുടങ്ങുന്ന ഗാനം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഐക്യത്തെ കുറിച്ചാണു പാടുന്നത്. കാലാതീതമായ ഇരു സ്വരങ്ങളും ഒരു പാട്ടില്‍ ഒന്നിച്ച് സമത്വത്തെ കുറിച്ചു പാടുന്നതു കേള്‍ക്കുമ്പോള്‍ മനസ്സു നിറയും. ബി.കെ.ഹരിനാരായണനും പളനി ഭാരതിയും ചേര്‍ന്നാണു പാട്ടിനു വരികള്‍ കുറിച്ചത്. സംഗീതം എം. ജയചന്ദ്രനും. കേരളത്തേയും കുറിച്ചും തമിഴ്‌നാടിനേയും കുറിച്ചും ഓര്‍ത്താല്‍ മനസ്സില്‍ തെളിയുന്ന ദൃശ്യങ്ങളേയും വികാരങ്ങളേയുമാണ് ഈ പാട്ടില്‍ ആവിഷ്‌കരിക്കുന്നത്. നമ്പൂതിരിയുടെ വരയും കളരിപ്പയറ്റും കഥകളിയും ഗോപിയാശാനും മട്ടന്നൂരിന്റെ ചെണ്ടയും വള്ളവും…ഒക്കെയാണു പാട്ടിന്റെ ദൃശ്യങ്ങളില്‍. തമിഴ്‌നാടിന്റെ ആഘോഷങ്ങളും ഒപ്പമുണ്ട്. ആ കാഴ്ചകള്‍ക്കൊപ്പം സംഗീതത്തിലൂടെ നമ്മുടെ ആത്മാവിന്‍ ഭാഗമായി മാറിയ ദാസേട്ടനും എസ്പിബിയും ചേര്‍ന്നു പാടിയ…

Read More