പുരകത്തുമ്പോള്‍ വാഴ വെട്ടാനൊരുങ്ങി ചൈന ! ദക്ഷിണ ചൈനാക്കടലിന്റെ അവകാശം പിടിച്ചെടുക്കാന്‍ സൈനിക നീക്കം; ഈ നീക്കത്തിനു തടയിടാന്‍ അമേരിക്കയും റഷ്യയും; കൊറോണയെപ്പോലും ആയുധമാക്കുന്ന ചൈനയുടെ കുതന്ത്രം കണ്ട് അമ്പരന്ന് ലോകം…

ലോകരാജ്യങ്ങള്‍ കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അവസരം മുതലാക്കി ചൈനയുടെ സൈനീകനീക്കം. ദക്ഷിണ ചൈനീസ് സമുദ്രത്തിന്റെ അവകാശം ഉറപ്പിക്കാന്‍ സൈനിക നീക്കം നടത്തി ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ദക്ഷിണ ചൈനീസ സമുദ്രത്തില്‍ കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഇവിടെ മൂന്ന് വന്‍ ശക്തികള്‍ രംഗത്തെത്തിയതോടെ ജപ്പാനും മലേഷ്യയും അടക്കമുള്ള ചെറിയ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണകപ്പെട്ടിരിക്കുന്നത്. ഈ മേഖല കൈവശപ്പെടുത്താന്‍ പതിറ്റാണ്ടുകളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ചൈനയെ ഈ നീക്കത്തില്‍ നിന്ന് ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ വന്‍ശക്തികളെല്ലാം കോവിഡ് വ്യാപനത്തില്‍ തളര്‍ന്നിരിക്കുന്നതിനാല്‍ ഇത് സുവര്‍ണാവസമായി കണ്ടാണ്…

Read More