പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കിവയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍ ! പിഷാരടിയും ജോജുവും കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥയിങ്ങനെ…

മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ് ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായെത്തിയ ജോസഫ്. ആ ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പേരുമുണ്ട്. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേര് എങ്ങനെ അവിടെ വന്നെന്ന് ജോസഫിന്റെ വിജയാഘോഷവേളയില്‍ പിഷാരടി കാണികളോടു തുറന്നു പറഞ്ഞു. പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ…’പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. ‘മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല’ എന്നൊക്കെ പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിക്കും. ജോസഫ് എന്ന സിനിമ നടക്കുന്ന സമയത്ത് പ്രിയ ഗര്‍ഭിണിയാണ്. ‘അധികം ടെന്‍ഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം’ എന്നൊക്കെ ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്. രാത്രി 11 മണി…

Read More