പിഷൂ തമാശകൾ..! ധർമ്മജന്‍റെ ഇരട്ടപ്പേര് കേട്ടാൽ നിങ്ങൾ ചിരിച്ച് തലകുത്തുമെന്ന് രമേഷ് പിഷാരടി

സി​നി​മ​യി​ലൂ​ടെ​യും ടെ​ലി​വി​ഷ​നി​ലൂ​ടെ​യും പ്ര​ശ​സ്ത​രാ​ണെ​ങ്കി​ലും പേ​ര് എ​ന്നും പ്ര​ശ്ന​മാ​ണ്. ആ​ദ്യം എ​ന്‍റെ ഒ​രു സു​ഹൃ​ത്ത് എ​ന്നെ പേ​രു തെ​റ്റി​യാ​ണു വി​ളി​ച്ചി​രു​ന്ന​ത്. അ​വ​ന്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് എ​ന്‍റെ യ​ഥാ​ര്‍​ഥ പേ​രു വി​ളി​ച്ചി​ത്. ഹ​രീ​ഷേ, സു​മേ​ഷേ, ര​തീ​ഷേ എ​ന്നു തു​ട​ങ്ങി എ​ല്ലാ പേ​രും അ​വ​ന്‍ എ​ന്നെ വി​ളി​ക്കും. പ​ക്ഷേ ര​മേ​ഷേ എ​ന്നു മാ​ത്രം അ​വ​ന്‍ എ​ന്നെ വി​ളി​ക്കി​ല്ല. ഞാ​നും ധ​ര്‍​മ​ജ​നും സു​ഹൃ​ത്തു​ക്ക​ളാ​യ​തി​നു ശേ​ഷ​മാ​ണ് മ​ന​സു​ലാ​യ​ത് ധ​ര്‍​മ​ജ​നെ എ​ല്ലാ​വ​രും പ​ല​പേ​രാ​ണു വി​ളി​ച്ചി​രു​ന്ന​തെ​ന്ന്. സ്ഥി​ര​മാ​യി ഞാ​ന്‍ ഒ​രു സ്റ്റു​ഡി​യോ​യി​ല്‍ പോ​കാ​റു​ണ്ട്. അ​വി​ടെ ര​ണ്ട് സെ​ക്യൂ​രി​റ്റി​മാ​രു​ണ്ട്. കു​റെ കാ​ല​ങ്ങ​ള്‍​ക്കു ശേ​ഷം ഞാ​ന്‍ ആ ​വ​ഴി ചെ​ന്ന​പ്പോ​ള്‍ അ​വി​ടെ​യു​ള​ള ഒ​രു സെ​ക്യൂ​രി​റ്റി എ​ന്നോ​ട് ചോ​ദി​ച്ചു മ​ന്‍​മ​ഥ​ന്‍ എ​വി​ടെ എ​ന്ന്. അ​തു​കേ​ട്ടു ചി​രി വ​ന്ന എ​നി​ക്കു മ​ന​സി​ലാ​യി ഇ​വ​ര്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്ധ​ര്‍​മ​ജ​നെ​യാ​ണെ​ന്ന്. – രമേ​ഷ് പി​ഷാ​ര​ടി

Read More

പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കിവയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍ ! പിഷാരടിയും ജോജുവും കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥയിങ്ങനെ…

മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ് ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായെത്തിയ ജോസഫ്. ആ ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പേരുമുണ്ട്. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേര് എങ്ങനെ അവിടെ വന്നെന്ന് ജോസഫിന്റെ വിജയാഘോഷവേളയില്‍ പിഷാരടി കാണികളോടു തുറന്നു പറഞ്ഞു. പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ…’പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. ‘മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല’ എന്നൊക്കെ പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിക്കും. ജോസഫ് എന്ന സിനിമ നടക്കുന്ന സമയത്ത് പ്രിയ ഗര്‍ഭിണിയാണ്. ‘അധികം ടെന്‍ഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം’ എന്നൊക്കെ ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്. രാത്രി 11 മണി…

Read More

രമേഷ് പിഷാരടിയുടെ പാട്ടു കേട്ട് മനോജ് കെ ജയന്‍ ചെവിയ്ക്കു പിടിച്ചു ! എന്നാല്‍ പിന്നീട് പിഷാരടി ഏവരെയും ഞെട്ടിച്ചു; വീഡിയോ വൈറലാവുന്നു…

രമേഷ് പിഷാരടിയുടെ മുഖം ഓര്‍ക്കുമ്പോഴേ മലയാളികള്‍ക്കു ചിരിപൊട്ടും. സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളെ ഇത്രയധികം ചിരിപ്പിച്ച താരങ്ങള്‍ അധികമുണ്ടാവില്ല. എന്നാല്‍ കോമേഡിയന്‍ എന്നതിനൊപ്പം മികച്ച ഒരു ഗായകനായിരുന്നു പിഷാരടി എന്നു മനസ്സിലാക്കാന്‍ മലയാളികള്‍ വൈകി എന്നു പറയണം. അമ്മ ദുബായ് ഷോയുടെ ഭാഗമായി നടത്തിയ റിഹേഴ്‌സലില്‍ രമേഷ് പിഷാരടി പാട്ടുപാടുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അകലെ അകലേ നീലാകാശം എന്ന ഗാനം ജ്യോത്സനക്കൊപ്പം പാടുകയാണ് രമേഷ് പിഷാരടി. ഗാനം കഴിയുന്നതോടെ പിഷാരടിയുടെ ചെവിക്കു പിടിക്കുകയാണ് മനോജ് കെ. ജയന്‍. സംഗതി മറ്റൊന്നുമല്ല യഥാര്‍ഥത്തില്‍ പാട്ടുപാടുന്നത് മധുബാലകൃഷ്ണനാണ്. രമേഷ് പിഷാരടി ഗാനം അനുകരിക്കുകയാണ്. എന്നാല്‍ അതിനു ശേഷം പിഷാരടി പാടിയ ‘ഇന്ദ്രവല്ലരി പൂചൂടി വരും’ എന്ന ഗാനം ചെവിയ്ക്കു പിടിച്ച മനോജ് കെ ജയനെ വരെ ഞെട്ടിച്ചു കളഞ്ഞു. ആദ്യം ചെവിക്കു പിടിച്ചെങ്കിലും പിഷാരടിയുടെ രണ്ടാമത്തെ പാട്ടു…

Read More

ആര്യ ഭാര്യയായിരുന്നെങ്കില്‍ എന്ന് ചില സന്ദര്‍ഭങ്ങളില്‍ തോന്നാറുണ്ട്; സ്വന്തം ഭാര്യയേക്കാള്‍ ഇഷ്ടം ആര്യയോടാണെന്ന് പിഷാരടിയുടെ തുറന്നു പറച്ചില്‍…

താന്‍ തനിയെ പുറത്തു പോകുമ്പോള്‍ ആളുകള്‍ അന്വേഷിക്കുന്നത് തന്റെ ഭാര്യയെ അല്ല എന്നും ആര്യയെ ആണെന്നും തുറന്നു പറഞ്ഞ് രമേഷ് പിഷാരടി. സ്വന്തം ഭാര്യ സൗമ്യയോടാണോ അതോ, തന്നോടാണോ രമേഷേട്ടന് ഇഷ്ടമെന്ന് ഒരിക്കല്‍ ആര്യ ചോദിച്ചിരുന്നു. ആര്യയോടാണ് കൂടുതല്‍ ഇഷ്ടമെന്ന് താന്‍ മറുപടി നല്‍കിയെന്ന് പിഷാരടി പറഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ഭാര്യ ആര്യയായാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്വന്തം ഭാര്യ സൗമ്യയേക്കാള്‍ എനിക്ക് ഇഷ്ടം ആര്യയോടാണ്. പിഷാരടി പറഞ്ഞു. വീട്ടില്‍ പ്രശ്‌നമാകില്ലേ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ പിഷാരടിയുടെ മറുപടി ഇങ്ങനെ. വീട്ടില്‍ പോയാല്‍ എനിക്ക് അവളുടെ കാലില്‍ കെട്ടിപ്പിടിച്ച് കിടന്ന് പറയാം. ആര്യയോട് ചെയ്യാന്‍ പറ്റില്ല. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എനിക്ക് അങ്ങനെ പറയേണ്ടി വന്നു എന്ന് പറഞ്ഞ് ഭാര്യയുടെ കാല്‍ പിടിക്കാം. വീട്ടിലായതുകൊണ്ട് വേറാരും അറിയില്ലല്ലോ…’ സൗമ്യയും ആര്യയും നല്ല കൂട്ടാണ്. ഞാനിങ്ങനെ പറഞ്ഞതുകൊണ്ട്…

Read More

ജയറാമേട്ടന്‍ മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്നുറപ്പാണ് ! രമേഷ് പിഷാരടിയുടെ വാക്കുകള്‍ കേട്ട് ഞെട്ടാന്‍ തയ്യാറാണെങ്കില്‍ വീഡിയോ കാണൂ…

ആളുകളെ ഞെട്ടിക്കാനൊരുങ്ങി രമേഷ് പിഷാരടി. പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന് വേണ്ടി ജയറാം മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ച രമേഷ് പിഷാരടിയുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയ കൗതുകത്തോടെ നോക്കുന്നത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വ്വതി പകര്‍ത്തിയ ചിത്രങ്ങളാണെന്ന് പിഷാരടി എടുത്ത് പറയുന്നു. പിഷാരടി ആദ്യമായി സംവിധായകമനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനായാണ് ജയറാം തല മൊട്ടയടിക്കുന്നത്. ‘ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’ എന്ന കുറിപ്പോടെയാണ് പിഷാരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ജയറാമും വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരും രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍, മണിയന്‍പിള്ള രാജു, അനുശ്രീ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വീഡിയോ കാണാം…

Read More