സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ചത് ആര് ! ഈ ചോദ്യത്തിന് മറുപടി പറഞ്ഞ് മടുത്തെന്ന് നടി ശ്രീജയ; നടി മനസ്സു തുറക്കുന്നു…

മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞു നിന്ന നായികയായിരുന്നു ശ്രീജയ. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശ്രീജയ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ദിലീപ് നായകനായെത്തിയ അവതാരത്തിലൂടെ മടങ്ങിയെത്തിയ നടി വി.കെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്ളിലും തുടര്‍ന്ന് അരവിന്ദന്റെ അതിഥികളിലും മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അടുത്തിടെ ഒരു സിനിമാ മാഗസിനു നല്കിയ അഭിമുഖത്തിലൂടെ നടി വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയുണ്ടായി. 17 വര്‍ഷത്തിനു ശേഷമാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചതെങ്കിലും പഴയ സ്‌നേഹം അതുപോലെ കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ശ്രീജയ പറയുന്നു. ഒടിയനില്‍ അഭിനയിക്കുപ്പോഴും കമലദളത്തെയും കന്മദത്തെയും പറ്റിയൊക്കെ ലാലേട്ടന്‍ പറഞ്ഞു. ഒടിയനിലെ കഥാപാത്രത്തിന് എന്നെ നിര്‍ദ്ദേശിച്ചതും ലാലേട്ടനാണെന്ന് ശ്രീകുമാര്‍ സാര്‍ പിന്നീട് പറഞ്ഞു.’സമ്മര്‍ ഇന്‍ ബത്ലേഹിമില്‍ ജയറാമിന് പൂച്ചയെ അയച്ച് കൊടുത്തത് ആരെന്ന ചോദ്യം ഇപ്പോഴും ഫേസ്ബുക്ക്…

Read More

സമ്മര്‍ ഇന്‍ ബത് ലഹേമിലെ പൂച്ചയെ അയച്ച അജ്ഞാത കാമുകിയാര്? സിനിമയിലെ നായികമാരിലൊരാളായ ശ്രീജയ പറയുന്നു…

പല പടങ്ങളുടെയെും ഗതി നിര്‍ണയിക്കുന്നത് സസ്‌പെന്‍സുകളാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിനുത്തരം തേടിയാണ് ആളുകള്‍ ബാഹുബലി-2 കാണാന്‍ തീയറ്ററിലേക്ക് ഇരച്ചു കയറിയത്. കട്ടപ്പ ബാഹുബലിയെ കൊന്നതിന് ഉത്തരം കിട്ടിയെങ്കിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിപ്പിക്കുകയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന മലയാള സിനിമ.  1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. സുരേഷ്‌ഗോപി, ജയറാം, മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ എന്നിവല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സിനിമയുടെ അവസാനം ജയറാമിന് പൂച്ചയെ അയക്കുന്നത് നാലു കസിന്‍സില്‍ ആരാണെന്ന് ഇതുവരെയും അറിയില്ല. ഈ സംഗതിയെക്കുറിച്ച് ചിത്രത്തിലെ നായികമാരിലൊരാളായ ശ്രീജയ പറയുന്നത് ഇങ്ങനെയാണ്.”ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്‌പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമെ അറിയൂ ആ അജ്ഞാത…

Read More