സുരേഷ് ഗോപിക്ക് തൃശൂരില്‍ പിന്തുണയുമായി ബിജുമേനോന്‍

താന്‍ കണ്ടതില്‍ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ഒരാളാണ് സുരേഷ് ഗോപിയെന്ന് നടന്‍ ബിജുമേനോന്‍. സുരേഷ് ഗോപി തൃശൂര്‍ക്കാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ പറഞ്ഞു. സിനിമാ താരങ്ങള്‍ പരസ്യമായി തനിക്ക് പിന്തുണ നല്‍കാത്തത് അവര്‍ക്ക് ഭയമുള്ളതിനാലായിരിക്കാമെന്ന് സുരേഷ് ഗോപി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമെന്ന് നടന്‍ ബിജു മേനോന്‍ പറഞ്ഞു. ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്‍. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മകന്‍ ഗോകുല്‍ തുടങ്ങിയവരും സംഗമത്തിലെത്തി. സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍, വിദ്യാധരന്‍ മാസ്റ്റര്‍, സന്തോഷ്, നന്ദകിഷോര്‍, സുധീര്‍, പ്രിയ വാര്യര്‍ തുടങ്ങിയവരും പങ്കെടുത്തു.

Related posts