സം​സ്ഥാ​ന​ത്തേ​ക്ക് വ​ന്‍​തോ​തി​ല്‍ എം​ഡി​എം​എ ക​ട​ത്തി​യ​ത് പ​ല​സ്തീ​ന്‍,സു​ഡാ​ന്‍ സ്വ​ദേ​ശി​ക​ള്‍ ! ‘കെ​ന്‍’ എ​ന്ന ഇ​വ​രു​ടെ നേ​താ​വി​നെ കു​ടു​ക്കി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി…

വ​ന്‍​തോ​തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ അ​ട​ക്ക​മു​ള്ള സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നു​ക​ള്‍ ക​ട​ത്തി​യ സം​ഘ​ത്തെ വേ​രു​ക​ളോ​ടെ അ​ക​ത്താ​ക്കി തൃ​ശൂ​ര്‍ പോ​ലീ​സ്. അ​ന്വേ​ഷ​ണം കാ​രി​യ​ര്‍​മാ​രി​ല്‍ മാ​ത്രം ഒ​തു​ക്കാ​തെ കി​ട്ടി​യ തു​മ്പു​മാ​യി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​തോ​ടെ​യാ​ണ് വ​ന്‍​സം​ഘ​ത്തി​ന്റെ ത​ല​വ​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പി​ടി​യി​ലാ​യ​ത്. 2022 മെ​യ് മാ​സം 13 ന് ​മ​ണ്ണു​ത്തി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ചാ​വ​ക്കാ​ട് സ്വ​ദേ​ശി ബു​ര്‍​ഹാ​നു​ദ്ദീ​ന്‍ എ​ന്ന​യാ​ളി​ല്‍ നി​ന്നും 196 ഗ്രാം ​പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും സു​ഡാ​ന്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​ബി​ക്ക​ര്‍ അ​ലി, പാ​ല​സ്തീ​ന്‍ സ്വ​ദേ​ശി ഹ​സ​ന്‍ എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രേ​യും ബാം​ഗ്ലൂ​രി​ല്‍ നി​ന്നും 300 ഗ്രാം ​എം​ഡി​എം​എ അ​ട​ക്കം പി​ടി​കൂ​ടി. എ​ന്നാ​ല്‍ ഇ​വ​രു​ടെ​യെ​ല്ലാം ത​ല​വ​ന്‍ കെ​ന്‍ എ​ന്ന വി​ളി​പ്പേ​രു​ള്ള നൈ​ജീ​രി​യ​ക്കാ​ര​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് അ​യാ​ള്‍​ക്കാ​യി വ​ല​വി​രി​ച്ചു. കെ​ന്‍ എ​ന്ന പേ​ര​ല്ലാ​തെ ഇ​യാ​ളെ​ക്കു​റി​ച്ച് മ​റ്റൊ​രു വി​വ​ര​വും പൊ​ലീ​സി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഡ​ല്‍​ഹി​യി​ലെ​ത്തി…

Read More

വ്യ​ഭി​ചാ​ര​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട 20കാ​രി​യെ ക​ല്ലെ​റി​ഞ്ഞു കൊ​ല്ലാ​ന്‍ വി​ധി​ച്ച് കോ​ട​തി ! രാ​ജ്യാ​ന്ത​ര നി​യ​മ​ത്തി​ന്റെ ഗു​രു​ത​ര ലം​ഘ​നം…

ലോ​കം എ​ത്ര പു​രോ​ഗ​മി​ച്ചാ​ലും പ്രാ​കൃ​ത നി​യ​മ​ങ്ങ​ള്‍ നി​ല നി​ല്‍​ക്കു​ന്ന പ​ല നാ​ടു​ക​ളും ഇ​പ്പോ​ഴു​മു​ണ്ട്. മി​ക്ക​വാ​റും സ്ത്രീ​ക​ളാ​ണ് ഇ​ത്ത​രം നി​യ​മ​ങ്ങ​ളു​ടെ ഇ​ര​ക​ളാ​വു​ക. പ​ല ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ​യും ഗോ​ത്ര സ​മൂ​ഹ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ത്ത​രം പ്രാ​കൃ​ത ശി​ക്ഷാ​വി​ധി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചി​ല ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ളും ഇ​ത്ത​രം അ​പ​രി​ഷ്‌​കൃ​ത ശി​ക്ഷാ​രീ​തി​ക​ള്‍ പി​ന്തു​ട​രു​ന്നു​വെ​ന്നു​ള്ള​താ​ണ് ദുഃ​ഖ​ക​രം. അ​ത്ത​ര​മൊ​രു പ്രാ​കൃ​ത ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് സു​ഡാ​നി​ലെ 20 വ​യ​സു​ള​ള യു​വ​തി. വ്യ​ഭി​ചാ​ര​കു​റ്റ​ത്തി​ന് ഇ​വ​രെ ക​ല്ലെ​റി​ഞ്ഞു കൊ​ല്ലാ​നാ​ണ് സു​ഡാ​നി​ലെ കോ​ട​തി വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സു​ഡാ​നി​ലെ വൈ​റ്റ് നൈ​ല്‍ പൊ​ലീ​സ് മ​രി​യം അ​ല്‍​സെ​യ്ദ് ടെ​യ്റാ​ബ് എ​ന്ന ഇ​രു​പ​തു​കാ​രി​യെ വ്യ​ഭി​ചാ​ര കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന വി​ചാ​ര​ണ​ക്കൊ​ടു​വി​ലാ​ണ് കോ​ട​തി​യു​ടെ വി​ധി. അ​തേ​സ​മ​യം യു​വ​തി​ക്ക് നീ​തി​യു​ക്ത​മാ​യ വി​ചാ​ര​ണ ല​ഭി​ച്ചി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​വ​ര്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ അ​വ​ര്‍​ക്കെ​തി​രെ ത​ന്നെ ഉ​പ​യോ​ഗി​ച്ചെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​മാ​യി അ​സ്ഥി​ര​മാ​യ രാ​ജ്യ​മാ​ണ് സു​ഡാ​ന്‍. ഇ​പ്പോ​ള്‍ പ​ട്ടാ​ള​ത്തി​നാ​ണ് രാ​ജ്യ​ത്തി​ന്റെ നി​യ​ന്ത്ര​ണം.…

Read More

ഒരു രാജാവിനും ഈ ഗതി വരുത്തരുതേ ! ഭക്ഷണവുമില്ല മരുന്നുമില്ല; എല്ലുന്തിയ പട്ടിണിക്കോലങ്ങളായി സിംഹങ്ങള്‍; ചിത്രങ്ങള്‍ ലോകത്തെ കരയിപ്പിക്കുന്നു…

ഭയാനകമെന്നോ അതിദയനീയമെന്നോ മാത്രമേ സുഡാനിലെ മൃഗശാലയില്‍ നിന്നു പുറത്തു വരുന്ന ചിത്രങ്ങള്‍ കണ്ടു കഴിയുമ്പോള്‍ പറയാനാകൂ. ലോകത്തെ കണ്ണീരണിയിക്കുകയാണ് പട്ടിണി കിടന്ന് എല്ലും തോലുമായ ഒട്ടേറെ സിംഹങ്ങള്‍. കൂടിനുള്ളില്‍ ഒന്നു എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വിധം നരകിക്കുകയാണ് ഈ മൃഗങ്ങള്‍. സുഡാന്റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കില്‍ നിന്നാണ് ഈ ദുരന്തകാഴ്ച. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മൃഗങ്ങള്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. സിംഹങ്ങളുടെ ദയനീയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലോകമെമ്പാടും ഇ ൗ വിഷയം ചര്‍ച്ചയാവുകയാണ്. നിരവധി ആഫ്രിക്കന്‍ സിംഹങ്ങളുണ്ടായിരുന്ന പാര്‍ക്കില്‍ ഇനി നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ജീവനക്കാര്‍ അവരുടെ കയ്യിലെ പണമെടുത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവയുടെ ഈ ദുരവസ്ഥ മാറാന്‍ പര്യാപ്തമല്ലായിരുന്നു. വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക്…

Read More

ഖുബൂസില്‍ തട്ടി സുഡാന്‍ പ്രസിഡന്റ് പുറത്ത് ! മൂന്നു ദശാബ്ദം നീണ്ടുനിന്ന ഏകാധിപത്യത്തിന് അന്ത്യംകുറിച്ച ഖുബൂസ് വിപ്ലവം ഇങ്ങനെ…

സുഡാനില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന്റെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. ഇതോടെ മൂന്നു ദശകം നീണ്ട ഏകാധിപത്യത്തിനാണ് അന്ത്യമായത്. സൈന്യം ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. അധികാരഭ്രഷ്ടനായ ബഷീറിനെ (75) സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി സൈനിക നേതൃത്വം അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ഉത്തര ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഇന്ധനവിലക്കയറ്റത്തിനും കറന്‍സി ക്ഷാമത്തിനും പിന്നാലെ മുഖ്യ ഭക്ഷ്യവിഭവമായ ഖുബൂസിനു (ഒരുതരം ഗോതമ്പ് റൊട്ടി) വില കൂട്ടുകയും ചെയ്തതോടെ ജനരോഷം അണപൊട്ടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രക്ഷോഭം ഒരാഴ്ചയായി കൂടുതല്‍ ശക്തമാവുകയും സൈനിക ആസ്ഥാനത്തിനു മുന്നിലേക്ക് പ്രക്ഷോഭവേദി മാറ്റുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണു സൈനിക അട്ടിമറി. ബഷീറിനെ പുറത്താക്കിയെന്ന വാര്‍ത്ത പരന്നതോടെ ഖാര്‍ത്തൂമിലെ തെരുവുകളിലിറങ്ങിയ ആയിരങ്ങള്‍ ആഹ്ലാദനൃത്തം ചവിട്ടി. ജനകീയ സര്‍ക്കാര്‍ വരണമെന്നും സൈനിക ഭരണം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രസ്താവിച്ചു. ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല…

Read More