ഇത് തമാശയില്‍ നിന്നും ഏറെ അകലെയാണ് ! ഞാനിതുവരെ അനുഭവിച്ചതില്‍ ഏറ്റവും ക്രൂരമായ വംശീയാധിക്ഷേപമാണിത്; ചില മലയാളികള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് തുറന്നു പറഞ്ഞ് സുഡുമോന്‍ സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് സാമുവല്‍ ആബിയോള റോബിന്‍സണ്‍. ഈ നൈജീരിയ സ്വദേശിയെ മലയാളികള്‍ സ്‌നേഹത്തോടെ സുഡുമോന്‍ എന്നു വിളിക്കുകയും ചെയ്തു. ചിത്രം സൂപ്പര്‍ഹിറ്റായതിനു ശേഷം സാമുവല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കേരളത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. തനിക്ക് ഇനിയും മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ഇതേ മലയാളത്തില്‍ നിന്ന് വേദനിപ്പിക്കുന്ന ഒരു അനുഭവം നേരിട്ടിരിക്കുകയാണ് സാമുവല്‍. തന്നെ വംശീയമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് താരത്തെ വേദനിപ്പിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ ഒരു രംഗമുപയോഗിച്ച് വംശീയമായി മീം നിര്‍മിച്ചതില്‍ വളരെ സങ്കടവും ദേഷ്യവും തുറന്ന് പറഞ്ഞിരിക്കുകയാണ് സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ. മലയാളത്തിലെ പ്രമുഖ മീം പേജായ ‘ഒഫന്‍സിവ് മലയാളം മീം’ എന്ന പേജിലാണ് തനിക്കെതിരെയുള്ള വംശീയമായ തമാശ പോസ്റ്റ് ചെയ്‌തെതെന്ന് സാമുവല്‍ പറയുന്നു. തനിക്കെതിരെ…

Read More

സുഡുമോന്‍ റിട്ടേണ്‍സ് ! സാമുവല്‍ അബിയോള റോബിന്‍സന്റെ രണ്ടാം വരവ് വില്ലനായി; സുഡുമോന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ…

മലയാളികളുടെ സ്വന്തം സുഡുമോന്‍ മടങ്ങിവരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെത്തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നൈജീരന്‍ താരം സാമുവല്‍ അബിയോള ജോണ്‍സണ്‍ മലയാളികള്‍ക്ക് സുഡുമോനാണ്. ‘പര്‍പ്പിള്‍’ എന്ന ചിത്രത്തിലൂടെയാണ് സാമുവലിന്റെ രണ്ടാം വരവ്. ഇത്തവണ വില്ലനായാണ് സാമുവലിന്റെ വരവ്. സാമുവല്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ വിവരം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘കാഞ്ചനമാല കേബിള്‍ ടിവി’ എന്ന തെലുങ്കു ചിത്രത്തിന്റെ സംവിധായകനായ പാര്‍ത്ഥസാരഥിയാണ് ‘പര്‍പ്പിള്‍’ ഒരുക്കുന്നത്. നിര്‍മ്മാണം രതീഷ് നായരാണ്. വിഷ്ണു വിനയന്‍, മറിന മൈക്കിള്‍, വിഷ്ണു ഗോവിന്ദ്, നിഹാരിക, ഋഷി പ്രകാശ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ‘പര്‍പ്പിള്‍’ ഒരു ക്യാംപസ് ചിത്രമാണ്. പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് സാമുവല്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചതെന്ന് ഈദ് ആശംസകള്‍ക്കൊപ്പമുള്ള തന്റെ കുറിപ്പില്‍ സാമുവല്‍…

Read More

മലയാളികളുടെ സ്വന്തം ‘സുഡുമോന്‍’ വീണ്ടും മലയാളത്തിലേക്ക് ! രണ്ടാം വരവില്‍ എത്തുന്നത് വില്ലനായിട്ട്; നായകനാരെന്നറിയാമോ ?…

സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കീഴടക്കിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്. മലയാളി പ്രേക്ഷകര്‍ സ്‌നേഹപൂര്‍വം സുഡുമോന്‍ എന്നു വിളിക്കുന്ന സാമുവല്‍ റോബിന്‍സണ്‍ ഇക്കുറി വില്ലനായിട്ടാണ് അഭിനയിക്കുകയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ഥസാരഥിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പര്‍പ്പിള്‍ എന്ന് പേരിട്ട സിനിമയില്‍ വിഷ്ണു വിനയന്‍, വിഷ്!ണു ഗോവിന്ദ്, ഋഷി പ്രകാശ്, മെറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമ്പസ് ചിത്രമായിട്ടാണ് പര്‍പ്പിള്‍ ഒരുക്കുക. പ്രതിഫലക്കാര്യത്തില്‍ നിര്‍മാതാക്കള്‍ക്കെതിരേ സാമുവല്‍ രംഗത്ത് വന്നത് മുമ്പ് വാര്‍ത്തയായിരുന്നു. ഒടുവില്‍ നിര്‍മാതാക്കള്‍ തന്നെ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു. എന്തായാലും സുഡുമോന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍.  

Read More

നിര്‍മാതാവ് സമീര്‍താഹിറിനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം ഒരിക്കലും മറക്കാന്‍ പറ്റാത്തത്…സുഡുമോന്റെ ആരോപണത്തില്‍ എഴുത്തുകാരന്‍ ജിഷാര്‍ പറയുന്നതിങ്ങനെ…

കോട്ടയം: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ അണിയറക്കാരില്‍ നിന്നും വംശീയ വിവേചനം നേരിട്ടുവെന്ന ആരോപണവുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്തെത്തിയത്. എന്നാല്‍ സുഡുമോന്റെ ആരോപണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ പി. ജിംഷാര്‍ രംഗത്തെത്തി. റോബിന്‍സന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കരുതുന്നില്ലെന്നാണ് ജിംഷാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. സംവിധായകനും കാമറാമാനും സുഡാനി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ സമീര്‍ താഹിറിന്റെ അടുത്ത് മൂന്ന് വര്‍ഷം മുന്‍പ് കഥ പറയാന്‍ പോയ അനുഭവം വിവരിച്ചുകൊണ്ടാണ് ജിംഷാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ പറഞ്ഞ കഥ കേട്ട് നടക്കുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും പറഞ്ഞ കഥ കേട്ട് തിരക്കഥയുടെ വണ്‍ ലൈന്‍ തയ്യാറാക്കാന്‍ അദ്ദേഹം പോക്കറ്റില്‍ നിന്ന് മൂവായിരം രൂപ എടുത്തു തന്നുവെന്ന് ജിംഷാര്‍ പറഞ്ഞു. ചെയ്ത ജോലിക്ക് പോലും പ്രതിഫലം കിട്ടാത്ത സിനിമാ ലോകത്ത് നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത പ്രോജക്ടിന്റെ…

Read More