ജീവിതത്തില്‍ ഞാനനുഭവിച്ച കഷ്ടതകള്‍ നോക്കിയാല്‍ കോവിഡ് ഒന്നുമല്ല ! ഞാന്‍ ചെറുപ്പത്തില്‍ നോക്കിയതു പോലെ ഇപ്പോള്‍ മകനെന്നെ ശ്രുശ്രൂഷിക്കുന്നു ! കോവിഡ് കാലത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സുമലത…

കോവിഡിനെ അനാവശ്യമായി ഭയക്കേണ്ട കാര്യമില്ലെന്നും ഫലപ്രദമായി നേരിടുക മാത്രം ചെയ്താല്‍ മതിയെന്നും തുറന്നു പറഞ്ഞ് നടിയും പാര്‍ലമെന്റംഗവുമായ സുമലത. കോവിഡ് മുക്തയായ ശേഷമാണ് നടി ഇക്കാര്യം പറഞ്ഞത്. ‘രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന് തുല്യമായിരുന്നു കൊവിഡിനെതിരായ എന്റെ പോരാട്ടവും. രോഗമുക്തയാകാനുള്ള എന്റെ പോരാട്ടങ്ങള്‍ സ്വന്തം ജീവിതത്തിനുവേണ്ടിയുള്ളതായിരുന്നു. ഹോം ഐസൊലേഷനില്‍ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തില്‍ നിന്നും മുക്തയാക്കാന്‍ സഹായിച്ചത്’ സുമലത പറയുന്നു. കോവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടെന്ന് തീരുമാനിച്ചത് മറ്റുള്ളവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണെന്ന് സുമലത പറഞ്ഞു. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവും. നമ്മള്‍ അവയെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. എനിക്കും ഒരു പ്രതിസന്ധിയുണ്ടായി. അതിന്റെ പേരാണ് കോവിഡ് 19. എന്നാല്‍ ഞാനതില്‍ നിന്നും പൂര്‍ണവിമുക്തി നേടി. ആരോഗ്യവതിയായാണ് ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നിലിരിക്കുന്നത്.’ എന്ന് താരം കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തില്‍ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകള്‍…

Read More

പോലീസില്‍ ചേരാനെന്നു പറഞ്ഞ് വീട്ടില്‍നിന്നു പോയ ഗുരു ചെന്നെത്തിയത് സിആര്‍പിഎഫില്‍ ! വീരമൃത്യു വരിച്ച ജവാന് അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കി നടി സുമലത;കൈയ്യടിച്ച് ജനങ്ങള്‍…

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍വെടിഞ്ഞ ജവാന് അന്ത്യവിശ്രമം കൊള്ളാനുള്ള സ്ഥലം അനുവദിച്ച് നടി സുമലത. ജവാനായ മാണ്ഡ്യ മെല്ലഹള്ളി സ്വദേശി എച്ച്.ഗുരു(33)വിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ തയ്യാറാണെന്നാണ് നടി വ്യക്തമാക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ സുമലത തയ്യാറായത്. കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ണാടകയുടെ വിവിധയിടങ്ങങ്ങളില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിര്‍ത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാര്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തു.ആറുമാസം മുന്‍പായിരുന്നു ഗുരുവിന്റെയും ഭാര്യ…

Read More

മലയാളികളുടെ പ്രിയപ്പെട്ട ‘ക്ലാര’യുടെ മകന്‍ സിനിമയിലേക്ക്; അഭിഷേക് ഗൗഡയെ സിനിമയിലെത്തിക്കുന്നത് മാതാപിതാക്കളുടെ പാരമ്പര്യം

മലയാളികളുടെ തൂവാനത്തുമ്പിയായിരുന്ന സുമലതയുടെ മകന്‍ സിനിമയിലേക്ക്. തൂവാനത്തുമ്പിയിലെ ക്ലാരയെ മറക്കാന്‍ പ്രണയം മനസില്‍ സൂക്ഷിക്കുന്ന ഒരു മലയാളിക്കും കഴിയില്ല. പ്രമുഖ കന്നട നടന്‍ അംബരീഷിന്റെയും സുമലതയുടെയും മകനായ അഭിഷേക് ഗൗഡയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. പ്രശസ്ത നിര്‍മാതാവ് സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് അഭിഷേകിന്റെ അരങ്ങേറ്റം. മലയാളം അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് സുമലത. അംബരീഷാണെങ്കില്‍ കന്നഡയിലെ തിരക്കുള്ള താരവും. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 1991 ഡിസംബര്‍ 8നാണ് ഇരുവരും വിവാഹിതരായത്. സുമലത അഭിനയത്തിന് ഇടവേള നല്‍കിയെങ്കിലും അംബരീഷ് ഇപ്പോഴും സിനിമാതിരക്കുകളിലാണ്. രാഷ്ട്രീയരംഗത്തും തിളങ്ങിയിട്ടുള്ള അംബരീഷ് 2006-2007ല്‍ മന്ത്രിയായിരുന്നു.  

Read More