പോലീസില്‍ ചേരാനെന്നു പറഞ്ഞ് വീട്ടില്‍നിന്നു പോയ ഗുരു ചെന്നെത്തിയത് സിആര്‍പിഎഫില്‍ ! വീരമൃത്യു വരിച്ച ജവാന് അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കി നടി സുമലത;കൈയ്യടിച്ച് ജനങ്ങള്‍…

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍വെടിഞ്ഞ ജവാന് അന്ത്യവിശ്രമം കൊള്ളാനുള്ള സ്ഥലം അനുവദിച്ച് നടി സുമലത. ജവാനായ മാണ്ഡ്യ മെല്ലഹള്ളി സ്വദേശി എച്ച്.ഗുരു(33)വിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ തയ്യാറാണെന്നാണ് നടി വ്യക്തമാക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ സുമലത തയ്യാറായത്. കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ണാടകയുടെ വിവിധയിടങ്ങങ്ങളില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിര്‍ത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാര്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തു.ആറുമാസം മുന്‍പായിരുന്നു ഗുരുവിന്റെയും ഭാര്യ…

Read More

സ്വര്‍ഗത്തിലെ ഹൂറികളെ സ്വപ്‌നം കണ്ട് ഐഎസിലെത്തുന്ന യുവാക്കള്‍ അവസാനിക്കുന്നത് ശവക്കുഴികളിലും തെരുവുനായ്ക്കളുടെ വയറ്റിലും; ആ പ്രദേശത്തു തന്നെ മനോഹരമായ ഒരു ശ്മശാനമുണ്ട് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്…

ബാഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വാഗ്ദാനം ചെയ്യുന്ന പറുദീസ സ്വപ്നം കണ്ട് ഐ.എസ് പോരാളികളായി എത്തുന്ന യുവാക്കളുടെ ഒടുക്കം വന്‍ ശവക്കൂനകളിലും തെരുവുനായ്ക്കളുടെ വയറ്റിലും. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ജിഹാദികളെ കൂട്ടത്തോടെ കുഴിച്ചുമൂടുകയാണ് പതിവ്. ചിതറിക്കിടക്കുന്ന ഇവരുടെ ശരീരഭാഗങ്ങള്‍ പലപ്പോഴും വന്യജീവികള്‍ക്ക് ഭക്ഷണമാവുകയും ചെയ്യും. ഇറാഖിലും സിറിയയിലും ഐ.എസ് ഭീകരരെ തുരത്തുന്നതിനായി 2014 മുതല്‍ യു.എസ് സഖ്യസേന വ്യോമാക്രമണങ്ങള്‍ പതിവാക്കിയിരുന്നു. ഇതിനകം 80,000 ല്‍ ഏറെ തീവ്രവാദികളെ വകവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍, സിറിയന്‍ സേനകള്‍ കൂടി നടത്തിയ ആക്രമണത്തിന്റെ കണക്കുകള്‍ കൂടി ലഭിച്ചാല്‍ ഇതിലും ഏറെ വലുതായിരിക്കും മരണസംഖ്യയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2015ല്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് തീവ്രവാദികളുടെ മൃതദേഹങ്ങളാണ് ഇറാഖി നഗരമായ ദുലുയിയ്യയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പല മൃതദേഹങ്ങളും തെരുവുകളില്‍ ചിതറിക്കിടക്കുകയായിരുന്നു. തെരുവുനായ്ക്കള്‍ തിന്നൊടുക്കേണ്ടിയിരുന്ന മൃതദേഹങ്ങള്‍ സുരക്ഷാസേനയാണ് മറവുചെയ്തത്. അവരോടുള്ള സ്‌നേഹം കൊണ്ടല്ല, മറിച്ച്…

Read More