പാക് അധീന കാശ്മീരില്‍ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് അഭ്യൂഹം ! നിഷേധിച്ച് പ്രതിരോധ മന്ത്രാലയം

2019ല്‍ ബാലക്കോട്ട് നടത്തിയതിനു സമാനമായി വീണ്ടും പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായാണ് അഭ്യൂഹം. എന്നാല്‍ കരസേനയും പ്രതിരോധ മന്ത്രാലയവും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരരുടെ ശ്രമം തടഞ്ഞതായി സൈന്യം സ്ഥിരീകരിച്ചു. ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്കല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ഭീകരര്‍ തിങ്കളാഴ്ച രാവിലെ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമം നടത്തുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയും മൂടല്‍മഞ്ഞും മറയാക്കി ബാലകോട്ട് സെക്ടറിലെ ഹാമിര്‍പൂര്‍ പ്രദേശം വഴി ഇന്ത്യയിലേക്കു കടക്കാനായിരുന്നു ഇവരുടെ നീക്കം. ഇതു തടഞ്ഞാതായാണ് വിശദീകരണം. ”ബാലകോട്ട് സെക്ടറിന് എതിര്‍വശത്തുനിന്ന് നിയന്ത്രണ രേഖ കടക്കാന്‍ ഭീകരര്‍ ശ്രമം നടത്തുന്നതായി ചില ഇന്റലിജന്‍സ് ഏജന്‍സികള്‍ ജമ്മു കാശ്മീര്‍ പോലീസിനു വിവരം നല്‍കിയിരുന്നു.…

Read More

ഭീകരര്‍ക്ക് ആവശ്യമുള്ള എല്ലാ സേവനവും നല്‍കി ഇന്‍ഷാ ജാന്‍ എന്ന സുന്ദരി ! പുല്‍വാമ ആക്രമണം നടത്തിയ ഭീകരര്‍ തമ്പടിച്ചിരുന്നത് ഇവരുടെ വീട്ടില്‍…

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തില്‍ ഭീകരരെ സഹായിച്ച യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് എന്‍.ഐ.എ. 2019 ഫെബ്രുവരി 14നായിരുന്നു പുല്‍വാമ ആക്രമണം. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 23കാരിയായ ഇന്‍ഷാ ജാന്‍ എന്ന സുന്ദരിയെ കുറിച്ചുള്ള വിവരങ്ങളും നല്‍കിയിരിക്കുന്നത്. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ഏക വനിതയാണ് ഇന്‍ഷ. ഇവര്‍ പിന്നീട് അറസ്റ്റിലായിരുന്നു. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ മൊഹദ് ഉമര്‍ ഫാറൂഖുമായി ഫോണിലും സമൂഹ മാധ്യമങ്ങളിലുടെയും ഇന്‍ഷ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബോംബ് നിര്‍മാണ വിദഗ്ധനായ ഈ പാകിസ്ഥാനിയെ മാര്‍ച്ചില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇരുവരും തമ്മില്‍ കൈമാറിയിരുന്ന സന്ദേശങ്ങള്‍ എന്‍.ഐ.എയുടെ 13,500 പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉമര്‍ ഫാറൂഖുമായി മകള്‍ക്കുള്ള അടുപ്പത്തെ കുറിച്ച് ഇന്‍ഷായുടെ പിതാവ് താരിഖ് പീറിന് അറിവുണ്ടായിരുന്നു. പുല്‍വാമയിലേക്കുള്ള ഇവരുടെ നീക്കം സുഗമമാക്കുന്നതിന് ഇയാള്‍ സഹായം ചെയ്തുനല്‍കി. ആക്രമണത്തില്‍…

Read More

മകളുടെ അടുപ്പക്കാരനായ ഭീകരന് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്ത് പിതാവ് ! പുല്‍വാമ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റു ചെയ്ത 23കാരി ഇന്‍ഷ ജാനെയും പിതാവിനെയും കുറിച്ച് വെളിയില്‍ വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

പുല്‍വാമ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അച്ഛനെയും മകളെയും കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.എന്‍ഐയെയാണ് താരിഖ് അഹമ്മദ് ഷാ(50), മകള്‍ ഇന്‍ഷ ജാന്‍(23) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇന്‍ഷ ജാന് ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ച ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം ചൊവ്വാഴ്ചയാണ് എന്‍ഐഎ സംഘം ഇവരെ അറസ്റ്റു ചെയ്തത്. ആദില്‍ അഹമ്മദിന് ഇരുവരും ആക്രമണത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തെന്നും പറയുന്നു. ആക്രമണത്തിന് ശേഷം ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തമേറ്റെടുത്ത് പുറത്ത് വിട്ട് വീഡിയോ താരിഖ് അഹമ്മദ് ഷായുടെ വീട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ രണ്ടു പേരും കൂടി ആയതോടെ പുല്‍വാമ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് അഭയം നല്‍കിയ മറ്റൊരാള്‍ നാലു ദിവസം മുമ്പ് അറസ്റ്റിലായിരുന്നു.…

Read More

പുല്‍വാമ കാരണം വിവാഹം വൈകി ! ഒടുവില്‍ പാക് വധുവിനെ ഹരിയാന പയ്യന്‍ ഇന്ത്യയില്‍ വച്ചു താലിചാര്‍ത്തി; ഒരു ഇന്ത്യാ-പാക് വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ദില്ലി:പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഇന്ത്യ-പാക് ബന്ധം വളരെ മോശമായ നിലയിലാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ് ഒരു ഇന്ത്യ-പാക് വിവാഹം. ഇന്ത്യന്‍ യുവാവും പാക്കിസ്ഥാന്‍ യുവതിയും പഞ്ചാബിലെ പട്യാലയില്‍ വച്ചാണ് വിവാഹിതരായത്. ഹരിയാന സ്വദേശിയായ പര്‍വീന്ദര്‍ സിംഗ് (33) ആണ് പാക് യുവതിയായ കിരണ്‍ സര്‍ജിത് കൗറിനെ (27) വിവാഹം ചെയ്തത്. നേരത്തെ, ഫെബ്രുവരി 23ന് പട്യാലയില്‍ വിവാഹം നടത്താനാണ് ഇരുവരുടെയും കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധത്തിലുണ്ടായ ഉലച്ചില്‍ തടസമായി മാറി. ഇതോടെ ഈ വ്യാഴാഴ്ച മാത്രമാണ് കിരണിന് വിവാഹത്തിനായി ഇന്ത്യയില്‍ എത്തിച്ചേരാനായത്.ഹരിയാനയില്‍ നിന്ന് പര്‍വീന്ദറും കുടുംബവും ശനയാഴ്ച പാട്യാലയില്‍ എത്തി. 2014ലാണ് ഇരുവരും കണ്ടു മുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ പര്‍വീന്ദറും കിരണും 2016ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി പര്‍വീന്ദര്‍ പാക് വിസയ്ക്ക് അനുമതി തേടിയെങ്കിലും ലഭിച്ചില്ല.…

Read More

ഇന്ത്യന്‍ പോര്‍വിമാനങ്ങളിലെ വജ്രായുധം ! മണിക്കൂറില്‍ 2336 കിലോമീറ്റര്‍വരെ വേഗം; ആണവ പോര്‍മുനകള്‍ വഹിക്കുവാന്‍ ശേഷി; ജയ്‌ഷെ മുഹമ്മദിന്റെ ഭീകരത്താവളങ്ങളെ തകര്‍ത്തു തരിപ്പണമാക്കിയ ഫ്രഞ്ചുനിര്‍മിത യുദ്ധവിമാനം മിറാഷ് ‘കൊടുംഭീകരന്‍’

പുല്‍വാമയില്‍ 40ലധികം ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ജെയ്‌ഷെ ഭീകരര്‍ക്ക് 12 ദിവസത്തിനു ശേഷം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് ഇന്ത്യന്‍ യുദ്ധവിമാനങ്ങളിലെ വജ്രായുധം എന്നറിയപ്പെടുന്ന മിറാഷ് വിമാനവും.ഇന്ന് പുലര്‍ച്ചെയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.  ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവുമുണ്ടെന്നാണ് സൂചനകള്‍. ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നലാക്രമണം. ആക്രമണം നടത്താന്‍ ഉപയോഗിച്ച മിറാഷ്-2000 ചില്ലറക്കാരനല്ല. ഇന്ത്യന്‍ പോര്‍വിമാനങ്ങളിലെ വജ്രായുധമെന്നാണ് മിറാഷിനെ വിശേഷിപ്പിക്കുന്നത്. വജ്ര എന്നാണ് വ്യോമസേന നല്‍കിയിരിക്കുന്ന നാമകരണം. ഫ്രഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. ഡാസോ ഏവിയേഷന്‍ കമ്പനിയാണ് ഈ വിമാനം നിര്‍മിക്കുന്നത്. നാലാം തലമുറയില്‍ പെട്ട യുദ്ധവിമാനമായാണ് ഇത് കണക്കാക്കുന്നത്. 1965ല്‍ ബ്രിട്ടന്റെയും…

Read More

പോലീസില്‍ ചേരാനെന്നു പറഞ്ഞ് വീട്ടില്‍നിന്നു പോയ ഗുരു ചെന്നെത്തിയത് സിആര്‍പിഎഫില്‍ ! വീരമൃത്യു വരിച്ച ജവാന് അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കി നടി സുമലത;കൈയ്യടിച്ച് ജനങ്ങള്‍…

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍വെടിഞ്ഞ ജവാന് അന്ത്യവിശ്രമം കൊള്ളാനുള്ള സ്ഥലം അനുവദിച്ച് നടി സുമലത. ജവാനായ മാണ്ഡ്യ മെല്ലഹള്ളി സ്വദേശി എച്ച്.ഗുരു(33)വിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ തയ്യാറാണെന്നാണ് നടി വ്യക്തമാക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ സുമലത തയ്യാറായത്. കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ണാടകയുടെ വിവിധയിടങ്ങങ്ങളില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിര്‍ത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാര്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തു.ആറുമാസം മുന്‍പായിരുന്നു ഗുരുവിന്റെയും ഭാര്യ…

Read More

‘വെറുപ്പാണ് എനിക്ക് സേഫ് ആണോ എന്ന ചോദ്യത്തോട്. ഒരു ഏറ്റുമുട്ടല്‍ വാര്‍ത്ത അറിയുമ്പോള്‍ എന്നെപ്പോലെയുള്ള എല്ലാ പട്ടാളക്കാരുടെയും ഫോണിലേക്ക് വരുന്ന ചോദ്യമാണിത്; പട്ടാളക്കാരന്റെ മറുപടി ചര്‍ച്ചയാകുന്നു…

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മറ്റ് പട്ടാളക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഭയവിഹ്വലരായി ജവാന്മാരെ വിളിയോടു വിളിയാണ്. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒറ്റ ചോദ്യം ‘ നീ സേഫ് ആണല്ലോ അല്ലേ?’. ഇതിന് ഒരു പട്ടാളക്കാരന്റെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘അല്ല ഞാന്‍ സേഫ് അല്ല. പക്ഷേ, നിങ്ങള്‍ സേഫാണ്. തലയില്‍ അശോകചക്രവും കൈയില്‍ തോക്കും ധരിച്ച ഓരോ സൈനികന്റെയും ഉറപ്പാണിത്’ എന്നായിരുന്നു മറുപടി. അപകടം നടന്ന വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം കുന്നില്‍ വീട്ടില്‍ വിനോദ് എന്ന് സിആര്‍പിഎഫ് ജവാന് ഇപ്പോഴും തന്റെ കണ്‍മുന്നില്‍ നടന്ന പൊട്ടിത്തെറിയില്‍ നിന്നും മുക്തനായിട്ടില്ല. പൊട്ടിത്തെറിച്ച വാഹനത്തിന് തൊട്ട് പിന്നിലെ വാഹനത്തിലായിരുന്നു വിനോദ്. പൊട്ടിത്തെറിച്ച വാഹനത്തിലായിരുന്നു വിനോദും കയറേണ്ടിയിരുന്നത്. പക്ഷേ, ‘നീ അടുത്ത വണ്ടിയില്‍ വാ’ എന്നുപറഞ്ഞ് ഉറ്റ സുഹൃത്ത് അമരീന്ദര്‍സിങ് തന്നെ മാറ്റിയതാണെന്ന് വിനോദ് പറയുന്നു. അതുകൊണ്ട് തന്നെ…

Read More

ഇന്ത്യ എതു നിമിഷവും പ്രത്യാക്രമണം നടത്തുമെന്ന് ഉറപ്പായതോടെ ഭയന്ന് പാകിസ്ഥാന്‍ ! ഇത്തവണ ആലോചിക്കുന്നത് ആളില്ലാ വിമാനങ്ങള്‍ വഴിയുള്ള ആക്രമണം;വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിക്കും; ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേക്ക്…

പുല്‍വാമയില്‍ മരണമടഞ്ഞ 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ പാകിസ്ഥാന്‍ നീങ്ങുന്നത് കരുതലോടെ. രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് ഒരേ സ്വരത്തില്‍ പറയുമ്പോള്‍ രണ്ടും കല്‍പ്പിച്ച് സര്‍ക്കാരും മുന്നോട്ടു നീങ്ങുകയാണ്.സാമ്പത്തികമായി നയതന്ത്രപരമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ ഉചിതമായി നടപടി കൈക്കൊള്ളാമെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ പാക്കിസ്ഥാനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തുന്ന സാഹചര്യം മുന്നില്‍ കണ്ട് ഭീകരകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചനയാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്നത്. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ്…

Read More