പണിപാളി! തരൂരിനെ കുടുക്കാന്‍ റിപബ്ലിക് ടിവി പുറത്തുവിട്ട ടേപ്പുകള്‍ ടൈംസ് നൗവില്‍ നിന്നും പൊക്കിയത്; മോഷണത്തിനു കേസെടുത്ത് മുംബൈ പോലീസ്;മുതിര്‍ന്ന വനിതാ ജേര്‍ണലിസ്റ്റ് അര്‍ണാബിനോട് തെറ്റിപ്പിരിഞ്ഞു

മുംബൈ: ശശിതരൂരിനെ കുടുക്കാന്‍ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ട റിപബ്ലിക് ടിവിയും ചാനല്‍ ഉടമ അര്‍ണാബ് ഗോസ്വാമി ഒടുവില്‍ വെട്ടിലായി. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്നു പറയുന്നതു പോലെയായി അര്‍ണാബിന്റെ കാര്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ കുടുക്കാനായി പുറത്തുവിട്ട ഓഡിയോ ടേപ്പുകള്‍ മോഷ്ടിച്ചതാണെന്നു കാട്ടി ടൈംസ് നൗ ചാനല്‍ കേസു കൊടുത്തതോടെയാണ് അര്‍ണാബിന്റെ പണിപാളിയത്. പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയാണ് അര്‍ണാബിനെതിരേ മുംബൈ ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരിക്കുന്നത്. മുമ്പ് ടൈംസ് നൗവിലെ വാര്‍ത്താ അവതാരകനായിരുന്നു അര്‍ണാബ്. ഈ ചാനലിലെ പ്രൈംടൈം വാര്‍ത്താ അവതരണമാണ് അര്‍ണാബിനെ രാജ്യത്തെ ഏറ്റവും പേരെടുത്ത മാധ്യമപ്രവര്‍ത്തകനാക്കിയത്. നേഷന്‍ വാട്സ് ടു നോ എന്ന ആക്രോശവുമായി അര്‍ണാബ് കത്തിക്കയറുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന…

Read More

സുനന്ദ പുഷ്‌കറിന്റേത് ആസൂത്രിത കൊലപാതകം; മരണം സംഭവിച്ച മുറിയില്‍ നിന്ന് മൃതദേഹം മാറ്റി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അര്‍ണാബിന്റെ റിപബ്ലിക് ടിവി;സംഭാഷണങ്ങള്‍ ഉടന്‍ പുറത്തുവിടും

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശിതരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലിക് ടിവി. ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് വൈകിട്ട് ഏഴു മണിക്ക് സൂപ്പര്‍ എക്സ്‌ക്ലൂസീവായി പുറത്തുവിട്ട വാര്‍ത്തയില്‍ അര്‍ണാബ് ആരോപിച്ചത്. ഹോട്ടലിലെ 307ാംനമ്പര്‍ മുറിയില്‍നിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണം നടന്ന സ്ഥലത്തെ ക്രൈം സീനില്‍ മാറ്റം വരുത്തിയെന്നും ആരോപിക്കുന്നു. മരണദിവസത്തെയും തലേ ദിവസങ്ങളിലെയും ഓഡിയോ ടേപ്പുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ചാനല്‍ അറിയിച്ചിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ അടക്കമുള്ളവരുടെ ശബ്ദം ടേപ്പിലുണ്ട്. റിക്കാര്‍ഡ് ചെയ്യപ്പെട്ട 19 ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവിടുമെന്ന് റിപബ്ലിക് ടിവി പ്രഖ്യാപിച്ചിരിക്കുന്നത്. സുനന്ദ സംസാരിക്കാന്‍ ആഗ്രിച്ചപ്പോള്‍ തരൂര്‍ തടുത്തുവെന്നത് ടേപ്പില്‍ നിന്നു വ്യക്തമാകുന്നു. ഇതാദ്യമായാണ് ഈ ഓഡിയോ സംഭാഷണങ്ങള്‍…

Read More