”അച്ഛന്റെ സ്നേഹം ഒരിക്കലും കിട്ടിയിരുന്നില്ല. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അന്തര്‍മുഖനായിപോയി ! 33പേരെ കൊന്നു തള്ളിയ തയ്യല്‍ക്കാരന്‍ പറയുന്നതിങ്ങനെ… പ്രചോദനമായത് 100 പേരുടെ ജീവനെടുത്ത അമ്മാവന്‍…

ഭോപ്പാല്‍: 33 ട്രക്ക് ഡ്രൈവര്‍മാരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലറിന്റെ ചെയ്തികള്‍ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെയാക്കിയതെന്നായിരുന്നു പ്രതി ആദേശ് ശര്‍മ്മ പോലീസിനോടു പറഞ്ഞത് ”അച്ഛന്റെ സ്നേഹം ഒരിക്കലും കിട്ടിയിരുന്നില്ല. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അന്തര്‍മുഖനായിപോയി. ഉള്ളിന്റെയുള്ളില്‍ ഞാനറിയാതെ ഉറങ്ങിക്കിടന്ന പകയും ദേഷ്യവും വളര്‍ന്നപ്പോള്‍ എന്നെ അക്രമിയാക്കി മാറ്റുകയായിരുന്നു.” എട്ടു വര്‍ഷം കൊണ്ടായിരുന്നു ആദേശ് 33 ജീവനെടുത്തത്. സൗത്ത് ലോധ എസ്പി രാഹുല്‍ കുമാറിനോടായിരുന്നു തന്റെ കൊലപാതക വിനോദം ഖര്‍മ്മ പങ്കുവെച്ചത്. അതേസമയം അന്വേഷണത്തിനിടയില്‍ ഏറെ കൗശലക്കാരനാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഖര്‍മ്മയുടെ വാക്കുകള്‍ പോലീസ് മുഖവിലയ്ക്ക് പോലും എടുത്തിട്ടില്ല. പകല്‍ അയാള്‍ കഠിനാദ്ധ്വാനിയായ തയ്യല്‍ക്കാരനായിരുന്നു. എന്നാല്‍ തയ്യല്‍ക്കാരന്‍ അയാളിലെ ഒരു വശം മാത്രമായിരുന്നു. 2010 മുതല്‍ മദ്ധ്യപ്രദേശില്‍ ഹൈവേകള്‍ കേന്ദ്രീകരിച്ച് നിരവധി ഭാഗങ്ങളില്‍ നടന്ന കൊലപാതകത്തിലെ പ്രതിയാണ് ആദേശ് ഖര്‍മ്മ. കൊല്ലാനുള്ള ഇരയെ സൗഹൃദത്തിലൂടെയാണ് ഖര്‍മ്മ കെണിയില്‍ വീഴ്ത്തിയിരുന്നത്.…

Read More