കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 24589 ആളുകളോ ? അധികൃതരുടെ അബദ്ധത്തില്‍ പുറത്തു വന്ന കണക്കുകള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്

വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തെയാകെ ആശങ്കയിലാക്കിയിരിക്കുന്ന നോവല്‍ കൊറോണ വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത് വിചാരിക്കുന്നതിന്റെ 50 ഇരട്ടി ആളുകള്‍ക്കോ ? ഇതുവരെ ചൈനീസ് ഗവണ്‍മെന്റ് നല്‍കുന്ന കണക്കുകള്‍ മാത്രമേ പുറംലോകത്തിനു ലഭ്യമായിരുന്നുള്ളൂ. ഇതു പ്രകാരം മരണ സംഖ്യ 600ല്‍ താഴെ മാത്രമായിരുന്നു.

എന്നാല്‍ ഈ കണക്കുകളെ അപ്രസക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈനയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ടെന്‍സെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ ഈ സാഹചര്യത്തില്‍ ഏവരെയും ഞെട്ടിക്കുകയാണ്. ഇതുവരെ 1,54,023 പേര്‍ക്ക് വൈറസ് ബാധിച്ചുവെന്നും 24,589 പേര്‍ മരിച്ചുവെന്നുമാണ് ശനിയാഴ്ച ടെന്‍സെന്റ് പുറത്തുവിട്ടത്. എന്നാല്‍ തെറ്റുപറ്റിയെന്ന വിശദീകരണത്തോടെ, ഈ കണക്കുകള്‍ ഉടന്‍തന്നെ പിന്‍വലിക്കുകയും ചെയ്തു.

ചൈന യഥാര്‍ഥത്തില്‍ അവകാശപ്പെടുന്നതിലും എത്രയോ ഇരട്ടിയാണ് 563 പേര്‍ മരിച്ചുവെന്നും 28,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നുമാണ് ഇന്നലെവരെയുള്ള ഔദ്യോഗികണക്ക്. ടെന്‍സെന്റ് പുറത്തുവിട്ട കണക്കുകളാണ് സത്യമെങ്കില്‍, രോഗബാധ വിചാരിച്ചതിലും എത്രയോ ഭീകരമാണെന്ന ആശങ്കയിലാണ് ലോകം. ലോകാരോഗ്യ സംഘടനയ്ക്കുപോലും പിടികൊടുക്കാതെ ചൈന രോഗത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യം മറച്ചുവെക്കുകയാണോ എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍.

ടെന്‍സെന്റിന്റെ വെബ്പേജിലുള്ള പകര്‍ച്ചവ്യാധി അപ്ഡേറ്റിലാണ് ഈ സംഖ്യകള്‍ പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗിക കണക്കുപ്രകാരം ശനിയാഴ്ച രോഗം ബാധിച്ചത് 14,446 പേര്‍ക്കും മരിച്ചത് 304 പേരുമായിരുന്നു. ഇതേ സ്ഥാനത്താണ് 1,54,023 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും 24,589 പേര്‍ മരിച്ചുവെന്നുമുള്ള കണക്ക് പ്രത്യക്ഷപ്പെട്ടത്. 79,808 പേര്‍ക്കുകൂടി രോഗം സംശയിക്കുന്നതായും 269 പേരെ ചികിത്സിച്ച് ഭേദമാക്കിയതായും കണക്കുകളുണ്ടായിരുന്നു.

ഇതു മാത്രമല്ല രോഗം സംശയിക്കുന്നവരുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്. ശനിയാഴ്ചവരെയുള്ള കണക്കുപ്രകാരം, ചൈന യഥാര്‍ഥത്തില്‍ അവകാശപ്പെട്ടിരുന്നത് 351 പേരെ ഭേദമാക്കിയെന്നാണ് അവിടെയാണ് 269 എന്ന കണക്കുവന്നത്. യഥാര്‍ഥ കണക്കുകള്‍ മറച്ചുവച്ച് ചൈന പുകമറ സൃഷ്ടിക്കുകയാണെന്ന് മുമ്പേ സംശയങ്ങളുണ്ടായിരുന്നു. ആ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ടെന്‍സെന്റില്‍ വന്ന കണക്കുകള്‍.

ഔദ്യോഗിക പട്ടികയിലില്ലാത്ത മൃതദേഹങ്ങളും സംസ്‌കരിക്കാനെത്തുന്നുണ്ടെന്ന് വുഹാനിലെ ശ്മശാന ജോലിക്കാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനും തെളിവുകളില്ല. വുഹാനിലെ ആശുപത്രിയുടെ ഇടനാഴികളില്‍ മൃതദേഹങ്ങള്‍ വീണുകിടക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. അതിനിടെ, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചശേഷം രണ്ടാമത്തെ ഡോക്ടറുടെ മരണം കൂടി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുചെയ്തു.

തുടര്‍ച്ചയായി പത്തുദിവസം രോഗികളെ ശുശ്രൂഷിച്ച 27-കാരനായ സോങ് യിങ്ജി എന്ന ഡോക്ടറാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും സത്യമതാണോയെന്ന് ഏവര്‍ക്കും സംശയമുണ്ട്.

2003-ലെ സാര്‍സ് ബാധ ചികിത്സിച്ച പരിചയസമ്പത്തുവെച്ച് കൊറോണയെ നേരിടാനെത്തിയ വിരമിച്ച ഡോക്ടറും നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു. ടെന്‍സെന്റില്‍ വന്ന കണക്കുകള്‍ സത്യമാണെങ്കില്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്നു വേണം കരുതാന്‍.

Related posts

Leave a Comment