ദളപതിയുടെ കഥ കേട്ടതോടെ താനില്ലെന്ന് മമ്മൂട്ടി തീരുമാനിച്ചു ! മമ്മൂട്ടിയുടെ തീരുമാനം മാറ്റിയത് ജോഷി; ആ സംഭവം ഇങ്ങനെ…

മമ്മൂട്ടിയ്ക്ക് തമിഴ്‌നാട്ടിലും ഖ്യാതി നേടിക്കൊടുത്ത ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത ദളപതി. സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്. മഹാഭാരതത്തിലെ ദുര്യോധനന്‍-കര്‍ണന്‍ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്. പക്ഷേ ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ജോഷി. മണി രത്‌നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ മമ്മൂട്ടി താന്‍ സംവിധാനം ചെയ്ത കുട്ടേട്ടന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു എന്നും ദളപതി ചെയ്യണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓര്‍ത്തെടുക്കുന്നു. പക്ഷെ, താന്‍ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും ജോഷി പറഞ്ഞു. മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിഞ്ഞാലും, തമിഴ്നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും…

Read More