മ​ദ്യ​ന​യം പൊ​ളി​ച്ചെ​ഴു​തും; എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മ​ദ്യ​ച്ച​ട്ട​ങ്ങ​ളി​ലും നി​യ​മ​ഭേ​ദ​ഗ​തി​ക​ളി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം അ​ടു​ത്ത മാ​സം പ്ര​ഖ്യാ​പി​ക്കും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മ​ദ്യ​ച്ച​ട്ട​ങ്ങ​ളി​ലും നി​യ​മ​ഭേ​ദ​ഗ​തി​ക​ളി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു വ്യ​ക്ത​മാ​ക്കി. ബേ​ക്ക​റി​ക​ൾ വ​ഴി ഹോ​ർ​ട്ടി​വൈ​ൻ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ വി​ദേ​ശ​മ​ദ്യ​ച്ച​ട്ട ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ചാ​ല​ക്കു​ടി​യി​ലെ ബേ​ക്ക​റി​ക്ക് 15.5 ശ​ത​മാ​നം വീ​ര്യ​മു​ള്ള ഹോ​ർ​ട്ടി​വൈ​ൻ വി​ൽ​ക്കാ​ൻ ജൂ​ണി​ൽ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച വി​വ​രം എ​ക്സൈ​സ് മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ​യാ​ണ് ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​ദേ​ശ മ​ദ്യ​ച്ച​ട്ട ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് 10 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ബേ​ക്ക​റി​ക​ൾ, മാ​ളു​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹോ​ർ​ട്ടി​വൈ​ൻ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ബേ​ക്ക​റി​ക​ളി​ൽ വീ​ര്യ​മു​ള്ള വൈ​ൻ വി​ൽ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ദ്യ​ന​യ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ മു​ന്ന​ണി ച​ർ​ച്ച​ക​ൾ​ക്ക്…

Read More