മലയാളികള്‍ക്കൊപ്പം ഓണമാഘോഷിക്കാന്‍ ‘തിരുട്ടുഗ്രാമം’ കേരളത്തില്‍ ! സൂക്ഷിക്കേണ്ടത് പുരുഷ മോഷ്ടാക്കളേക്കാള്‍ വിദഗ്ധരായ സ്ത്രീകളെ; തിരുട്ടുഗ്രാമക്കാര്‍ക്ക് കേരളം ഇഷ്ടപ്പെട്ട ഇടമാകുന്നത് ഇങ്ങനെ…

കേരളം ഓണത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ മലയാളികളേക്കാള്‍ മുമ്പേതന്നെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയിരിക്കുന്ന മറ്റൊരു കൂട്ടം ആളുകളുണ്ട്. മറ്റാരുമല്ല തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവര്‍. ഇത്തവണ കേരളത്തിലെത്തി വിപുലമായ മോഷണങ്ങളിലൂടെ ഓണം ഗംഭീരമാക്കാമെന്ന പ്രതീക്ഷയില്‍ ഇതിനോടകം പലരും കേരളത്തിലേക്ക് എത്തിക്കഴിഞ്ഞെന്ന വിവരമാണ് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ഓണമാഘോഷിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികള്‍ പുറത്തു പോകുമ്പോഴും മടങ്ങി വരുമ്പോഴും ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. ഇടുക്കി ജില്ലയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി. മൊബൈലില്‍ സംസാരിച്ചും പാട്ടുകേട്ടും സ്വയംമറക്കുന്നവരെയാണു മോഷ്ടാക്കള്‍ ഉന്നംവയ്ക്കുക. പണവും മറ്റും ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ ഒളിപ്പിക്കുക. യാത്രചെയ്യുമ്പോള്‍ കൂടുതല്‍ പണം കരുതുന്നത് ഒഴിവാക്കുക. ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയുടെ കോപ്പി മാത്രം ബാഗില്‍ സൂക്ഷിക്കുക. അപരിചിതരുമായി ഇടപെടുന്നതു കഴിവതും ഒഴിവാക്കുക. യാത്ര ആരംഭിക്കുമ്പോഴും ഇറങ്ങുമ്പോഴും പഴ്‌സും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടെന്ന് ഉറപ്പാക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പൊലീസ് മുന്നോട്ട്…

Read More