കലാപത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട് കൊള്ളയടിച്ചു; മൂന്നു കോടിയുടെ സ്വര്‍ണവും വെള്ളിയും മോഷ്ടിച്ചതായി വിവരം …

സമൂഹമാധ്യമത്തില്‍ വിദ്വേഷ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട ബംഗളൂരുവില്‍ അരങ്ങേറിയ കലാപത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീട് കൊള്ളയടിച്ചതായി പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട്. മൂന്ന് കോടിയോളം വില മതിക്കുന്ന സ്വര്‍ണവും വെളളിയുമാണ് കൊള്ളയടിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ വീട് തീയിട്ട് നശിപ്പിക്കുകയും ചെയ്തു. 2000-3000 ആളുകള്‍ ചേര്‍ന്ന് വീടും വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകളും തീയിട്ട് നശിപ്പിച്ചതായി മൂര്‍ത്തി നല്‍കിയ പരാതിയില്‍ പറയുന്നു. പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു സാമൂഹികമാധ്യമത്തില്‍ വിദ്വേഷ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് 11 രാത്രി ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനുകള്‍ക്കുെേനരയും കാവല്‍ബൈരസന്ദ്രയിലെ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനുനേരെയും ആക്രമണമുണ്ടായത്. കലാപകാരികള്‍ 200ഓളം വാഹനങ്ങള്‍ കത്തിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നു യുവാക്കളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. നേതാവ് മുസമില്‍ പാഷയടക്കം 145 പേരെയാണ് അറസ്റ്റുചെയ്തത്. മൂന്ന് കോടിയോളം…

Read More