ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളു​ടെ വി​വാ​ഹ​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​തെ ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷേ​ത്രം ! തീ​രു​മാ​നം വി​വാ​ദ​മാ​കു​ന്നു…

ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ര​വാ​ഹി​ക​ള്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി ആ​ക്ഷേ​പം. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് കാ​ച്ചാം​കു​റി​ശ്ശി ക്ഷേ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ക​ളാ​യ നി​ല​ന്‍ കൃ​ഷ്ണ​യും അ​ദ്വി​ക​യു​മാ​ണ് വി​വാ​ഹ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ക​ല്യാ​ണ​ത്തി​ന് ര​ണ്ടു ദി​വ​സം മു​മ്പ് അ​നു​മ​തി​യി​ല്ലെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക്ഷ​ണ​ക്ക​ത്തി​ല്‍ വി​വാ​ഹ​വേ​ദി കാ​ച്ചാ​കു​റി​ശ്ശി ക്ഷേ​ത്രം എ​ന്നാ​ണ് അ​ടി​ച്ചി​രു​ന്ന​ത്. മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​മാ​ണ് കാ​ച്ചാം​കു​റി​ശ്ശി. ത​ങ്ങ​ളു​ടെ പ്ര​ശ്‌​നം കൊ​ണ്ട​ല്ല ത​ങ്ങ​ള്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളാ​യ​തെ​ന്നും ത​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള​വ​ര്‍​ക്ക് സ​മൂ​ഹം പി​ന്തു​ണ ന​ല്‍​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും നി​ല​ന്‍ കൃ​ഷ്ണ പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​വ​രു​ടെ വി​വാ​ഹം പാ​ല​ക്കാ​ട് ഒ​രു ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ല്‍ വെ​ച്ച് ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ലൊ​രു വി​വാ​ഹം ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഭാ​വി​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് വി​വാ​ഹ​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന​തെ​ന്നും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു. ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് നി​ല​നും അ​ദ്വി​ക​യും.

Read More

ശബരിമലയിലെ സ്വര്‍ണ ശേഖരത്തില്‍ കുറവ് വന്നിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്; സ്വര്‍ണം-വെള്ളി ഉരുപ്പടികളുടെ കണക്കുകള്‍ ഇങ്ങനെ…

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ ശേഖരത്തില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വര്‍ണം ഇവിടെയുണ്ടെന്നും ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തിയതായും മഹസര്‍ രേഖകള്‍ പരിശോധിച്ചാണ് ഓഡിറ്റിംഗ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. 10,413 സ്വര്‍ണം- വെള്ളി ഉരുപ്പടികളാണ് സ്‌ട്രോംഗ് റൂമിലുള്ളുതെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. സ്വര്‍ണം കാണാതായെന്നുള്ളത് തെറ്റായ പ്രചരണമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ എന്നും ബോര്‍ഡ് പ്രസിഡന്റ് ചോദിച്ചു.

Read More