ടുട്ടന്‍ഖാമന്റെ ശവകുടീരത്തെ സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ട് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ്; വെളിയിലായത് രഹസ്യ അറയെക്കുറിച്ചുള്ള വിവരങ്ങള്‍…

കെയ്റോ: ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ ശവകുടീരങ്ങളിലൊന്നാണ് പത്തൊമ്പതാം വയസില്‍ മരണമടഞ്ഞ ഫറവോയായ ടുട്ടന്‍ഖാമന്റെ ശവകുടീരം. ഏറെ കുപ്രസിദ്ധിയാര്‍ജിച്ച ശവകുടീരത്തെക്കുറിച്ച് പല കഥകളും വെളിയില്‍ വന്നിരുന്നു. അതില്‍ പ്രധാനം ശവകുടീരത്തില്‍ ഉള്ളതായി പറയുന്ന രഹസ്യഅറയെക്കുറിച്ചായിരുന്നു. ആ രഹസ്യ അറ കണ്ടുപിടിക്കാന്‍ പലരും ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമായി. എന്നാല്‍ ഇപ്പോള്‍ ശവകുടീരത്തില്‍ ഉള്ളതായി കരുതപ്പെട്ടിരുന്ന രഹസ്യ അറ സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് ഇത്തരമൊരു അറ ഇല്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കിയതോടെ ഒരു പ്രഹേളികയ്ക്കാണ് അവസാനമായത്. ടൂറിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളെ തുടര്‍ന്നാണ് സ്ഥിരീകരണം. ഈജിപ്ഷ്യന്‍ ഫറവോ ആയിരുന്ന ടുട്ടന്‍ഖാമന്റെ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ ഒരു രഹസ്യ അറ ഒളിഞ്ഞിരിപ്പുള്ളതായി ഏറെക്കാലമായി വിശ്വസിക്കപ്പെട്ടിരുന്നു. ഇത്തരമൊരു അറ ഉണ്ടാകാന്‍ 90 ശതമാനം സാധ്യതയുള്ളതായി ഇതു സംബന്ധിച്ച് ഗവേഷണം നടത്തിവന്ന സംഘം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഈ അറ ടുട്ടന്‍ഖാമുന്റെ മാതാവ്…

Read More