രക്ഷകര്‍ത്താക്കള്‍ രണ്ട്, പ്രസവം മൂന്ന്, കുട്ടികള്‍ ആറ്, ജന്മദിനം ഒന്ന്! കടങ്കഥപോലെ കുട്ടികള്‍; അമേരിക്കന്‍ ദമ്പതികളെയും കുട്ടികളെയും കുറിച്ചറിയാം

ഭാഗ്യം എന്നത് ആര്‍ക്കും ഒരിക്കലും പ്രവചിക്കാനാവാത്തതാണ്. അതുപോലെ തന്നെയാണ് സാധ്യതകളും. സാധ്യതകളുടെ എണ്ണം അനന്തമായതിനാല്‍ അവ എങ്ങനെ എപ്പോള്‍ വരുമെന്നത് പ്രവചനാതീതമാണ്. സാധ്യതകളുടെ കളി നടക്കുന്ന ഒരവസരമാണ് ജന്മദിനങ്ങള്‍. സാധ്യതകളുമായി ബന്ധപ്പെട്ടുള്ള രസകരമായ ഒരു സംഭവമാണ് അമേരിക്കന്‍ വംശജരായ ക്രെയ്ഗ്- കാരി ദമ്പതികളുടെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനുശേഷം ഈ ദമ്പതികള്‍ ഇരട്ടക്കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഫെബ്രുവരി 28 ന് ജനിച്ച ഇരട്ടക്കുട്ടികളെ ഇവര്‍ സ്വന്തമാക്കി. തൊട്ടടുത്ത വര്‍ഷം ഒരു സ്ത്രീക്ക് ഫെബ്രുവരി 28 ന് തന്നെ ഇരട്ടക്കുട്ടികള്‍ ജനിച്ചതായി ഇവര്‍ അറിഞ്ഞു. ആ സ്ത്രീ കുട്ടികളെ ദത്തെടുക്കാനായി നല്‍കുകയാണെന്നും അറിഞ്ഞു. അങ്ങനെ അടുത്ത സെറ്റ് കുട്ടികളെയും ഈ ദമ്പതികള്‍ സ്വന്തമാക്കി. കുറച്ചുനാളുകള്‍ക്ക് ശേഷമാണ് കാരി ആ സത്യം തിരിച്ചറിഞ്ഞത്. താന്‍ ഗര്‍ഭിണിയാണെന്ന്. അവിടെ വീണ്ടും ആ പഴയ അത്ഭുതം സംഭവിച്ചു. കാരി…

Read More