പിഎസ്‌സി പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു; പരീക്ഷകള്‍ ഇനിമുതല്‍ രണ്ടു ഘട്ടമായി നടത്തും; പുതിയ പരീക്ഷാ രീതിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുന്ന വീഡിയോ കാണാം…

സംസ്ഥാനത്ത് ഇനി പിഎസ് സി പരീക്ഷ അടിമുടി മാറും. രണ്ടു ഘട്ടങ്ങളിലായി ആയിരിക്കും ഇനി പരീക്ഷ. ഇതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്തതായി പിഎസ്സി ചെയര്‍മാന്‍ എം കെ സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഭൂരിഭാഗം പിഎസ്സി നിയമനങ്ങള്‍ക്കും ഒരു പരീക്ഷയാണ് നടത്തുന്നത്. ഇത് രണ്ടുഘട്ടങ്ങളിലായി നടത്താനാണ് പിഎസ്സി ചട്ടം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി നിലവില്‍ വന്നതായി എം കെ സക്കീര്‍ അറിയിച്ചു. ആദ്യഘട്ടമായി ഒരു സ്‌ക്രീനിംഗ് ടെസ്റ്റാണ് നടത്തുന്നത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ മാത്രമാണ് അന്തിമ പരീക്ഷയ്ക്കിരുത്തുക. ഡിസംബറില്‍ ഈ രീതി നടപ്പില്‍ വരുമെന്ന് സക്കീര്‍ അറിയിച്ചു. സ്‌ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റര്‍വ്യൂ വേണ്ട പരീക്ഷകള്‍ക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇത്തരത്തില്‍ സ്‌ക്രീനിംഗ്…

Read More