എനിക്ക് നാട്ടിലോട്ടു പോകേണ്ട… തന്റെ വീസ ആറുമാസത്തേക്കു കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് നാടകകൃത്ത് ഹൈക്കോടതിയില്‍; കേരളം കൂടുതല്‍ സുരക്ഷിതമെന്ന് സായിപ്പ്…

ലോകം കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പേറിയിരിക്കുകയാണ് മറുനാട്ടില്‍ കഴിയുന്ന ആളുകളെല്ലാം. എന്നാല്‍ സ്വന്തം നാട്ടിലേക്ക് ഉടന്‍ മടങ്ങാന്‍ താല്‍പര്യമില്ലാത്ത ചിലരുമുണ്ട്. 74കാരനായ യുഎസ് പൗരന്‍ ടെറി ജോണ്‍ കണ്‍വേര്‍സ് അത്തരത്തിലൊരാളാണ്. തന്റെ വീസ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ കുറച്ചു നാള്‍ കൂടി തുടരാന്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം. തന്റെ വീസ കാലാവധി ആറുമാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് നാടക സംവിധായകനും രചയിതാവുമായ ഇയാള്‍ കോടതിയെ സമീപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ”അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ എനിക്ക് ഇന്ത്യയില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നു,” ചൊവ്വാഴ്ച വൈകുന്നേരം അനുകൂലമായ ഹൈക്കോടതി ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ടെറി ജോണ്‍ കണ്‍വേര്‍സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ”എന്റെ വിസ ആറുമാസത്തേക്ക് കാലാവധി നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യുഎസിലെ സ്ഥിതി ഇപ്പോള്‍ വളരെ മോശമായതിനാല്‍…

Read More