മുംബൈയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കര്‍ശന നടപടിയെന്ന് ഉദ്ധവ് താക്കറെ ! കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ സന്യാസിമാര്‍…

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മോഷ്ടാക്കളെന്ന് ആരോപിച്ച് മുംബൈയില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു. പതിനാറാം തീയതി രാത്രി നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇരുനൂറില്‍ അധികം പേര്‍ വരുന്ന ആള്‍ക്കൂട്ടം ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സുശീല്‍ഗിരി മഹാരാജ്(30), ചിക്ന മഹാരാജ് കല്‍പവര്‍ഷ ഗിരി(70) എന്നീ സന്യാസിമാരും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്ന നിലേഷ് തെല്‍വാഡ എന്ന 30കാരനുമാണ് കൊല്ലപ്പെട്ടത്. നാസിക്കില്‍ നിന്നും സൂറത്തിലേക്ക് സഞ്ചരിക്കവെയായിരുന്നു സംഭവം. രാത്രി പല്‍ഖാറില്‍ എത്തിയപ്പോള്‍ ഇവരുടെ വാഹനത്തിന് നേരെ തടിച്ചുകൂടിയ ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. മോഷ്ടാക്കളെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ചോദ്യം ചെയ്തു കൊണ്ടുള്ള മര്‍ദ്ദനം തുടരുകയായിരുന്നു. സംഭവ സ്ഥലത്ത്…

Read More