മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് ആ​ള്‍​ക്കൂ​ട്ടം ! പൂ​ര്‍​ണ ന​ഗ്ന​നാ​ക്കി ഇ​രു​ത്തി; വീ​ഡി​യോ…

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച് ആ​ള്‍​ക്കൂ​ട്ടം. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ക്രൂ​ര മ​ര്‍​ദ്ദ​ന​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​തി​ലി​നോ​ട് ചേ​ര്‍​ത്തി ഇ​രു​ത്തി​യ​ശേ​ഷ​മാ​ണ് ഒ​രു സം​ഘം ആ​ളു​ക​ള്‍ മ​ര്‍​ദി​ച്ച​ത്. വ​ലി​യ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ആ​യാ​ളു​ടെ കൈ​യി​ല്‍ ആ​ഞ്ഞ​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. അ​തി​നു​ശേ​ഷം യു​വാ​വി​നെ കു​നി​ച്ച് നി​ര്‍​ത്തി കൈ​മു​ട്ട് കൊ​ണ്ട് മ​റ്റൊ​രാ​ള്‍ ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഡീ​ഷ​ണ​ല്‍ എ​സ്പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി നേ​താ​വ് ആ​ദി​വാ​സി യു​വാ​വി​ന്റെ മു​ഖ​ത്ത് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ദ​ളി​ത് യു​വാ​വി​നെ മ​ര്‍​ദി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. സം​സ്ഥാ​ന​ത്ത് ദ​ളി​ത് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ബി​ജെ​പി സ​ര്‍​ക്കാ​ര്‍…

Read More

മോ​ഷ്ടാ​വെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു ! ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ച യു​വാ​വ് മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മോ​ഷ്ടാ​വെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മും​ബൈ​യി​ലെ ബോ​റി​വ​ലി ഈ​സ്റ്റി​ലാ​ണു സം​ഭ​വം. പ്ര​വീ​ണ്‍ ല​ഹാ​നെ എ​ന്ന​യാ​ളാ​ണു മ​രി​ച്ച​ത്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണു ജ​ന​ക്കൂ​ട്ടം ഇ​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ക​സ്തൂ​ര്‍​ബ മാ​ര്‍​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ പ്ര​വീ​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​വീ​ണ്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ പ്ര​വീ​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ച്ചു​വെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. പ്ര​വീ​ണി​നെ മ​ര്‍​ദി​ച്ച​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​വീ​ണി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു

Read More

രാ​ജേ​ഷി​നെ ആ​ള്‍​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത് ര​ണ്ടു​മ​ണി​ക്കൂ​റി​ല​ധി​കം ! മ​ല​പ്പു​റ​ത്തെ ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​കം മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​ത്…

അ​ട്ട​പ്പാ​ടി​യി​ലെ മ​ധു കേ​ര​ള​ത്തി​ന്റെ നോ​വാ​യി മാ​റി​യി​ട്ട് അ​ഞ്ചു വ​ര്‍​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ല്‍ സ​മാ​ന​മാ​യ സം​ഭ​വം ആ​വ​ര്‍​ത്തി​ച്ച​ത് കേ​ര​ള ജ​ന​ത​യെ ഒ​ന്നാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​പ്പു​റം കി​ഴി​ശ്ശേ​രി​ക്കു സ​മീ​പം ത​വ​നൂ​ര്‍ റോ​ഡി​ല്‍ ഒ​ന്നാം​മൈ​ലി​ല്‍ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി ക​ഴി​ഞ്ഞ​ദി​വ​സം മ​ര്‍​ദ​ന​മേ​റ്റു​മ​രി​ച്ച​ത് ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബി​ഹാ​ര്‍ ഈ​സ്റ്റ് ച​മ്പാ​ര​ന്‍ ജി​ല്ല​യി​ലെ മാ​ധ​വ്പു​ര്‍ കേ​ഷോ സ്വ​ദേ​ശി രാ​ജേ​ഷ് മാ​ഞ്ചി(36)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ളു​ക​ള്‍ ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​റെ ഉ​പ​ദ്ര​വി​ച്ചെ​ന്നും അ​ന​ക്ക​മി​ല്ലാ​താ​യ​തോ​ടെ സ​മീ​പ​ത്തെ ക​വ​ല​യി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​വ​ന്നി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത് ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡ​രി​കി​ലെ വീ​ട്ടു​പ​രി​സ​ര​ത്തു​നി​ന്ന രാ​ജേ​ഷി​നെ പി​ടി​കൂ​ടി​യ നാ​ട്ടു​കാ​ര്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് അ​വ​നെ ചോ​ദ്യം​ചെ​യ്യു​ക​യും ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യു​മാ​യി​രു​ന്നു. തി​ണ്ണ​മി​ടു​ക്ക് കാ​ണി​ക്കു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ന്റെ ക​പ​ട സ​ദാ​ചാ​ര​ത്തി​ന് ഇ​ര​യാ​വാ​നാ​യി​രു​ന്നു മ​റു​നാ​ട്ടി​ല്‍ നി​ന്ന് ജീ​വി​തം പു​ല​ര്‍​ത്താ​നാ​യി ഇ​വി​ടെ​യെ​ത്തി​യ രാ​ജേ​ഷി​ന്റെ വി​ധി. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ള്‍​ക്കൂ​ട്ട​വി​ചാ​ര​ണ​യ്ക്കു മു​ന്‍​പി​ല്‍…

Read More

വ​ടി​വാ​ള്‍ പി​ടി​പ്പി​ച്ച് ഫോ​ട്ടോ​യെ​ടു​പ്പി​ച്ചു ! ബാ​ലു​ശ്ശേ​രി ആ​ക്ര​മ​ണ​ത്തി​ന്റെ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്; എ​സ്ഡി​പി​ഐ​യോ​ട് സി​പി​എം ഗാ​ന്ധി​മാ​ര്‍​ഗം സ്വീ​ക​രി​ക്കു​മ്പോ​ള്‍…

എ​സ്ഡി​പി​ഐ​യു​ടെ ഫ്‌​ള​ക്‌​സ് കീ​റി​യെ​ന്നാ​രോ​പി​ച്ച് ബാ​ലു​ശ്ശേ​രി പാ​ലോ​ളി​യി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നെ ആ​ള്‍​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. മ​ര്‍​ദ​ന​ത്തി​ന് ശേ​ഷം പോ​ലീ​സെ​ത്തി​യ​പ്പോ​ഴു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പോ​ലീ​സി​നോ​ടും ഫ്ള​ക്സ് കീ​റി​പ്പോ​യെ​ന്ന് കു​റ്റ​സ​മ്മ​തം ന​ട​ത്തു​ന്ന ജി​ഷ്ണു​രാ​ജി​നെ പോ​ലീ​സു​കാ​ര്‍​ക്ക് മു​മ്പി​ലി​ട്ടും മ​ര്‍​ദി​ക്കു​ന്നു​ണ്ട്. പോ​ലീ​സി​നോ​ട് ക​യ​ര്‍​ക്കു​ന്ന​തും പോ​ലീ​സി​ന് മു​ന്നി​ലി​ട്ട് അ​സ​ഭ്യം പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ജി​ഷ്ണു​വി​ന്റെ ക​യ്യി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത വ​ടി​വാ​ള്‍ പോ​ലീ​സി​ന്റെ മു​ന്നി​ല്‍​വ​ച്ച് നി​ര്‍​ബ​ന്ധി​ച്ച് പി​ടി​പ്പി​ക്കാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പോ​ലീ​സ് ഇ​ത് അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ തെ​റി​വി​ളി​ക്കു​ക​യും പോ​ലീ​സി​നോ​ട് ക​യ​ര്‍​ക്കു​ന്ന​തു​മാ​ണ് ര​ണ്ടാ​മ​താ​യി പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ജി​ഷ്ണു​വി​നെ ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ ചെ​യ്ത് മ​ര്‍​ദി​ച്ച ശേ​ഷം വ​ടി​വാ​ള്‍ പി​ടി​ച്ച് കു​റ്റ​സ​മ്മ​തം ന​ട​ത്തി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. ഇ​ത് നി​ര്‍​ബ​ന്ധി​ച്ച് പി​ടി​പ്പി​ച്ച​താ​ണെ​ന്നും കു​റ്റ​സ​മ്മ​തം ന​ട​ത്തി​ച്ച​താ​ണെ​ന്നും ജി​ഷ്ണു പി​ന്നീ​ട് പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ 30 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഡി.​വൈ.​എ​ഫ്.​ഐ. തൃ​ക്കു​റ്റി​ശ്ശേ​രി നോ​ര്‍​ത്ത് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് ജി​ഷ്ണു​രാ​ജ്.…

Read More

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ ആക്രമിച്ച് നാട്ടുകാര്‍ ! മര്‍ദ്ദിച്ച ശേഷം നഗ്നയാക്കി നടത്തി ! വീഡിയോ പ്രചരിപ്പിച്ചു; ആറുപേര്‍ അറസ്റ്റില്‍…

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ 35കാരിയെ മൃഗീയമായി ഉപദ്രവിച്ച് നാട്ടുകാര്‍.യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആറ് മാസത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു സംഭവം. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്‌നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തത്. യുവതി ഗ്രാമത്തില്‍ മടങ്ങിയെത്തിയതറിഞ്ഞ ഗ്രാമവാസികള്‍ അവളെ വളയുകയായിരുന്നു. സമീപപ്രദേശത്തെ യുവാവുമായി അവിഹിതബന്ധംആരോപിച്ചാണ് ആള്‍ക്കൂട്ടം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ മര്‍ദ്ദിച്ച ശേഷം ആള്‍ക്കൂട്ടം ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ച യുവതിയെ പൊലീസ് നാട്ടില്‍ തിരികെയെത്തിച്ചു. കസ്റ്റഡിയിലെടുത്ത മൂന്ന്…

Read More

വായുവില്‍ എറിഞ്ഞ കോടാലി എങ്ങനെ അയല്‍വാസിയുടെ വാതിലില്‍ എത്തി ! 30കാരിയെ ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു;യുവതിയെ ആക്രമിച്ച സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും…

ഛത്തീസ്ഗഡില്‍ മന്ത്രവാദിയെന്ന് സംശയിച്ച് 30കാരിയെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുടിയില്‍ പിടിച്ച് വലിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തതായി യുവതി പരാതിപ്പെട്ടു. ഒടുവില്‍ ഇവരുടെ ഒരു ബന്ധു എത്തിയാണ് നാട്ടുകാരുടെ രോഷത്തില്‍ നിന്ന് യുവതിയെ രക്ഷിച്ചത്. ജാഷ്പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് നാട്ടുകാര്‍ ആക്രമിച്ചത്. മന്ത്രവാദിയെന്ന് സംശയിച്ചാണ് നാട്ടുകാരുടെ ആക്രമണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ അടക്കം 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ കുട്ടികള്‍ക്കൊപ്പം വീട്ടില്‍ ഇരിക്കവേയാണ് സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകള്‍ വാതിലില്‍ മുട്ടുകയും അലറുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അപകടം ഭയന്ന് വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയ സംഘം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.…

Read More

മുംബൈയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കര്‍ശന നടപടിയെന്ന് ഉദ്ധവ് താക്കറെ ! കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ സന്യാസിമാര്‍…

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മോഷ്ടാക്കളെന്ന് ആരോപിച്ച് മുംബൈയില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു. പതിനാറാം തീയതി രാത്രി നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇരുനൂറില്‍ അധികം പേര്‍ വരുന്ന ആള്‍ക്കൂട്ടം ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സുശീല്‍ഗിരി മഹാരാജ്(30), ചിക്ന മഹാരാജ് കല്‍പവര്‍ഷ ഗിരി(70) എന്നീ സന്യാസിമാരും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്ന നിലേഷ് തെല്‍വാഡ എന്ന 30കാരനുമാണ് കൊല്ലപ്പെട്ടത്. നാസിക്കില്‍ നിന്നും സൂറത്തിലേക്ക് സഞ്ചരിക്കവെയായിരുന്നു സംഭവം. രാത്രി പല്‍ഖാറില്‍ എത്തിയപ്പോള്‍ ഇവരുടെ വാഹനത്തിന് നേരെ തടിച്ചുകൂടിയ ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. മോഷ്ടാക്കളെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ചോദ്യം ചെയ്തു കൊണ്ടുള്ള മര്‍ദ്ദനം തുടരുകയായിരുന്നു. സംഭവ സ്ഥലത്ത്…

Read More