സത്യത്തെ മറച്ചു വയ്ക്കാനാവുമോ ? മാറിടം മറയ്ക്കാതെ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുമ്പില്‍ വന്‍ പ്രതിഷേധവുമായി സ്ത്രീകള്‍ ! കാരണമറിഞ്ഞാല്‍ നിങ്ങളും പിന്തുണയ്ക്കും…

ബ്രിട്ടീഷ് പാര്‍ലമെന്റിനു മുമ്പില്‍ സ്ത്രീകള്‍ നടത്തിവരുന്ന വ്യത്യസ്ഥമായ പ്രതിഷേധമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. പ്രകൃതി ചൂഷണത്തിനെതിരെ മാറിടം മറയ്ക്കാതെയാണ് സ്ത്രീകളുടെ കൂട്ടായ്മയായ എക്‌സറ്റിന്‍ഷന്‍ റിബല്യന്റെ പ്രതിഷേധം. പ്രകൃതിചൂഷണത്തിലൂടെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്‌ന സത്യമാണെന്നു പ്രതീകാത്മകമായി കാണിക്കുന്നതിനായാണ് ഇത്തരത്തിലുള്ള പ്രതിഷേധം അരങ്ങേറുന്നത്. ‘സത്യത്തെ മറച്ചു വയ്ക്കാനാകുമോ?’ എന്നെഴുതിയ ബാനറും ഉയര്‍ത്തിയാണ് സ്ത്രീകളുടെ പ്രതിഷേധം. മുഖത്ത് നാല് ഡിഗ്രി സെല്‍ഷ്യസ് എന്നെഴുതിയ മാസ്‌കും ധരിച്ചിരിക്കുന്നു. ആഗോള താപനം വരും കാലങ്ങളില്‍ നാലു ഡിഗ്രി വരെ ഉയരാമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. യുദ്ധം, വരള്‍ച്ച, പട്ടിണി, കാട്ടുതീ, അക്രമങ്ങള്‍, ക്ഷാമം ഇതെല്ലാം ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളായിരിക്കുമെന്നും ഇവര്‍ പറയുന്നു. പത്ത് ദിവസമായി ഇവരുടെ പ്രതിഷേധം തുടരുകയാണ്.

Read More