കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. തൃക്കോവില്‍വട്ടം, ഞാറവിള പടിഞ്ഞാറ്റതില്‍ ഉണ്ണിക്കുട്ടന്(23) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. സ്ഥിരം ലഹരിക്ക് അടിമയായ ഇയാള്‍ കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു . ചീത്ത വിളിച്ച് കൊണ്ട ് സ്ത്രീയെ കയറി പിടിക്കാനും മാനഹാനിപ്പെടുത്താനും ശ്രമിച്ച യുവാവിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ച് കീറുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഇരവിപുരം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടറുടെ ചാര്‍ജുള്ള കണ്ട്രോള് റൂം ഇന്‍സ്പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷാജി, ജയേഷ്, സിപിഒ വിഷ്ണു, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More