നാലുവയസുകാരി പെൺകുഞ്ഞിനെ അമ്മ ബസിൽ മറന്നു; പോലീസ് രക്ഷകരായി; കാസർഗോഡ് നടന്ന സംഭവം ഇങ്ങനെ…

കാ​​സ​​ർ​​ഗോ​​ഡ്: ബ​​സി​​ല്‍നി​​ന്ന് ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ നാ​​ലു വ​​യ​​സു​​ള്ള മ​​ക​​ളെ അ​​മ്മ മ​​റ​​ന്നു. വി​​വ​​ര​​മ​​റി​​ഞ്ഞെ​​ത്തി​​യ പോ​​ലീ​​സ് കു​​ട്ടി​​യെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു. ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ച​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. പൈ​​ക്ക​​യി​​ല്‍നി​​ന്നു കാ​​സ​​ര്‍ഗോ​​ഡ് ഭാ​​ഗ​​ത്തേ​​ക്കു വന്ന സ്വ​​കാ​​ര്യബ​​സി​​ലാ​​ണ് കു​​ട്ടി​​യെ മ​​റ​​ന്ന് അമ്മ എ​​ട​​നീ​​രി​​ല്‍ ഇ​​റ​​ങ്ങി​​യ​​ത്.

വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് കു​​ട്ടി കൂ​​ടെ​​യി​​ല്ലെ​​ന്ന കാ​​ര്യം അ​​വ​​ർ മ​​ന​​സി​​ലാ​​ക്കി​​യ​​ത്. പെ​​ട്ടെ​​ന്ന് ബ​​ന്ധു​​ക്ക​​ള്‍ വി​​ദ്യാ​​ന​​ഗ​​ര്‍ പോ​​ലീ​​സി​​ല്‍ വി​​വ​​ര​​മ​​റി​​യി​​ച്ചു. ബ​​സ് കാ​​സ​​ര്‍ഗോ​​ട്ടെ​​ത്തി​​. തി​​രി​​കെ പൈ​​ക്ക​​യി​​ലേ​​ക്ക് പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണു പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ച​​ത്.

തു​​ട​​ര്‍ന്ന് എ​​സ്ഐ അ​​ജി​​ത് കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ചെ​​ര്‍ക്ക​​ള​​യി​​ലെ​​ത്തി​​യ പോ​​ലീ​​സ്, ജീ​​പ്പ് കു​​റു​​കെ നി​​ര്‍ത്തി ബ​​സ് നി​​ര്‍ത്താ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും പി​​ന്നീ​​ട് കു​​ട്ടി​​യെ പോ​​ലീ​​സ് ജീ​​പ്പി​​ൽ എ​​ട​​നീ​​രി​​ലെ വീ​​ട്ടി​​ലെ​​ത്തി​​ക്കുകയുമായിരുന്നു.

Related posts