രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്;വേറെ വണ്ടി വല്ലതുമായിരുന്നെങ്കില്‍ തീര്‍ന്നേനേ; ഉപ്പും മുളകും ഫെയിം ലച്ചു തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് പറയുന്ന വീഡിയോ വൈറല്‍…

പതിവു കണ്ണീര്‍ സീരീയലുകള്‍ കണ്ട് മടുത്തവര്‍ക്ക് വേറിട്ട രസാനുഭവം സമ്മാനിച്ചാണ് ഉപ്പും മുളകും പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ചത്.  ഈ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ലച്ചു എന്ന ജൂഹി റുസ്തഗി. എന്നാല്‍ കഴിഞ്ഞ ദിവസം ലച്ചുവിന് ഒരു അപകടം പറ്റിയെന്നു കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആശങ്കയിലായി. ലച്ചുവിന് അപകടം പറ്റിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിച്ചത്. പാതി മലയാളിയായ ലച്ചുവിനെ ഇതിനോടകം നെഞ്ചേറ്റിയ പ്രേക്ഷകര്‍ക്ക് ഇത് സഹിക്കാനൊക്കുമോ. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി സംഭവിച്ച അപകടത്തെക്കുറിച്ച് ലച്ചു തന്നെ സംസാരിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വീഡിയോ പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം  ബൈക്കില്‍ സഞ്ചരിക്കവെ ഇവരുടെ ബൈക്കില്‍ മറ്റൊരു ബൈക്ക് വന്നിടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെത്തി ചികിത്സ തേടുകയും ചെയ്തു. ബൈക്ക് ഇടിച്ചതിനെത്തുടര്‍ന്ന്…

Read More

ഉപ്പും മുളകും നിറഞ്ഞ ലച്ചുവിന്റെ വിശേഷങ്ങളറിയാം; ജൂഹി റസ്തഗി എന്ന രാജസ്ഥാനി പെണ്‍കുട്ടി ലച്ചുവായ കഥ ഇങ്ങനെ…

ജൂഹി ചൗളയെന്നു കേട്ടിട്ടുണ്ട്, ആരാണീ ജൂഹി റസ്തഗി പുതിയ ഏതെങ്കിലും ബോളിവുഡ് നടിയാണെന്നു വിചാരിച്ചാല്‍ തെറ്റി. പിന്നെയാരെന്നല്ലേ, ഉപ്പും മുളകും എന്ന സീരിയലിലൂടെ നമ്മുടെ മനസില്‍ ഇടം നേടിയ ലച്ചുവാണ്  ഈ കിടിലോല്‍ക്കിടിലന്‍ പേരിന്റെ ഉടമ. ഈ പേരു വന്നതിനും കാരണമുണ്ട്. പാതി മലയാളിയാണ് ഈ കൊച്ചു മിടുക്കി മനസു തുറക്കുകയാണ്. ഉപ്പും മുളകിന്റെയും ഡയറക്ടര്‍ ആര്‍.ഉണ്ണികൃഷ്ണന്റെ മകന്‍ തന്റെ ക്ലാസ്‌മേറ്റായിരുന്നെന്നും അതു വഴിയാണ് താന്‍ സീരിയലിലെത്തുന്നതെന്ന് ജൂഹി പറയുന്നു. ഒരു ദിവസം അവന്റെ ബര്‍ത്ത്‌ഡേയ്ക്ക് പോയപ്പോഴാണ് ഉണ്ണികൃഷ്ണന്‍ തന്നെ കാണുന്നതെന്നും ജൂഹി പറഞ്ഞു. തന്നെപോലെ തന്നെയാണ് ലച്ചുവും. വഴക്കാളിയാണ്, മടിച്ചിയാണ്. ഒരു എണ്‍പത് ശതമാനത്തോളം ഞാന്‍ തന്നെയാണ് ലച്ചുവും. ”ഇവിടെ വന്നപ്പോള്‍ എന്നോട് ഉണ്ണി സാര്‍ ആദ്യം പറഞ്ഞത് അഭിനയിക്കുകയേ വേണ്ട എന്നാണ്. വീട്ടില്‍ എങ്ങനെയാണോ അത് പോലെ നിന്നാല്‍ മതി, വീട്ടില്‍ അച്ഛനോട് എങ്ങനെ…

Read More