മലയാളികളുടെ ഇഷ്ട ഗായികയാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിംഗ് ടുഗദറുമെല്ലാം അഭയയെ എപ്പോഴും വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഖല്ബില് തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ അഭയയിപ്പോള്‍ സ്റ്റേജ്ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. വിവാഹിതനായ ഗോപിസുന്ദറിനൊപ്പമുള്ള ലിവിങ് ടുഗെദറിനെക്കുറിച്ചുള്ള അഭയയുടെ തുറന്നു പറച്ചില് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അന്ന് പലരും അഭയയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നീണ്ട 14 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ അഭയ ഹിരണ്മയിക്ക് പിന്തുണ ഏറുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയിലാണ് അഭയ തുറന്നുപറച്ചില്‍ നടത്തിയത്.ഈ എപ്പിസോഡ് പുറത്തുവന്നതോടെ ഒരുപാട് പേര് താരത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം എംജി…
Read More