ഒടുവില്‍ ഏറെ വൈകിയാണെങ്കിലും ആ തീരുമാനത്തിലെത്തിയെന്ന് ഭൂമി പട്‌നേക്കര്‍ ! നടിയെ അഭിനന്ദിച്ച് അനുഷ്‌ക ശര്‍മ…

പലരുടെയും ഭക്ഷണശീലങ്ങള്‍ പല തരത്തിലുള്ളതാണ്. ചിലര്‍ മാംസാഹാരികളാണെങ്കില്‍ മറ്റുചിലര്‍ സസ്യാഹാരികളാണ്. എങ്കിലും കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്നത് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണെന്നതാണ് പരമാര്‍ത്ഥം. എന്നാല്‍ ജന്മനാ വെജിറ്റേറിയനായ ചിലര്‍ പിന്നീട് നോണ്‍ വെജ് ഭക്ഷണത്തിലേക്ക് മാറുന്നതും നോണ്‍വെജായ ചിലര്‍ വെജിറ്റേറിയന്‍ ആഹാരരീതി സ്വീകരിക്കുന്നതും നാം ശ്രദ്ധിക്കാറുണ്ട്. കാലാവസ്ഥയും ആരോഗ്യവുമൊക്കെ കണക്കിലെടുത്താവും ഇത്തരം മാറ്റങ്ങള്‍. ഇപ്പോഴിതാ ബോളിവുഡ് താരം ഭൂമി പട്‌നേക്കര്‍ പൂര്‍ണമായും വെജിറ്റേറിയനാവുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങളായി താന്‍ വെജിറ്റേറിയന്‍ ആകണമെന്ന് ആഗ്രഹിക്കുകയായിരുന്നുവെന്നും പക്ഷേ തന്റെ ശീലങ്ങള്‍ കാരണം അവ സാധ്യമായിരുന്നില്ലെന്നും ഭൂമി പറയുന്നു. മറ്റു ജീവികളോട് കൂടുതല്‍ അനുകമ്പയുണ്ടാവാന്‍ ശീലിച്ചു. അങ്ങനെയിരിക്കുമ്പോള്‍ മാംസം കഴിക്കുന്നത് ഒരിക്കലും നല്ല അനുഭവം നല്‍കില്ല. ഭൂമി പറയുന്നു. ലോക്ഡൗണ്‍ കാലത്താണ് താന്‍ ഈ തീരുമാനമെടുത്തതെന്നും ഒരു ദിവസം, താന്‍ മാംസാഹാരങ്ങള്‍ പാടേ ഉപേക്ഷിക്കുകയാണെന്ന് വീട്ടില്‍ പറയുകയായിരുന്നുവെന്നും ഭൂമി പറയുന്നു. ഇപ്പോള്‍ താന്‍ മാംസാഹാരം…

Read More

ഞങ്ങള്‍ ശുദ്ധ വെജിറ്റേറിയന്‍ മുതലക്കുട്ടന്മാര്‍ ! ദിനോസറിനൊപ്പം ജീവിച്ച സസ്യാഹാരികളായ മുതലകളെക്കുറിച്ചറിയാം…

മുതലകള്‍ ഫുള്‍ വെജിറ്റേറിയന്‍ ആയാല്‍ എന്തായിരിക്കും സ്ഥിതി. മാംസാഹാരികളായ മുതലകളെക്കുറിച്ചേ നമ്മുക്കറിയൂ. എന്നാല്‍ പുതിയ പഠനത്തില്‍ തെളിഞ്ഞത് പണ്ട് ആറോളം ഇനത്തില്‍ പെടുന്ന മുതലകള്‍ സസ്യഭുക്കുകളായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോസില്‍ പഠനത്തിലൂടെയാണ് ഇത് വ്യക്തമായത്. എന്നാല്‍ ഇവയെല്ലാം തന്നെ ഇതിനോടകം വംശനാശം നേരിട്ടുവെന്നും അമേരിക്കയിലെ യൂട്ടാ യൂണിവേഴ്‌സിറ്റിയിലെ ഫോസില്‍ പഠനങ്ങള്‍ തെളിയിക്കുന്നു. വംശനാശം സംഭവിച്ച ചില ചീങ്കണ്ണി ഇനങ്ങളും ഇത്തരത്തില്‍ സസ്യഭുക്കുകളാണെന്നാണ് കണ്ടെത്തല്‍. ഇലകളും ചെടികളും ഭക്ഷിക്കുന്നതിന് ആവശ്യമായ രീതിയില്‍ ഇവയുടെ പല്ലുകള്‍ ക്രമീകൃതമായിരുന്നുവെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവയെല്ലാം തന്നെ വെള്ളത്തിലും കരയിലുമായി ജീവിക്കുന്നവയായിരുന്നെന്നും പഠനം കണ്ടെത്തി. മാംസഭോജികളായ മുതലകളുടെ ദന്തഘടന വളരെ ലഘുവാണ്. മാംസം കടിച്ച് കീറി തിന്നാന്‍ സഹായിക്കുക മാത്രമാണ് ഇവയുടെ ദൗത്യം. എന്നാല്‍ സസ്യഭോജികളായ മുതലകളുടെ ദന്തഘടന സങ്കീര്‍ണമാണ്. യുട്ടയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ സഹായത്തോടെയാണ് ഗവേഷണം നടന്നത്. ഓരോ ഇനം മുതലകളിലും…

Read More