മറക്കല്ലേ ‘മറക്കാതിരിക്കാന്‍’ വയാഗ്ര നല്ലത് ! അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍ വയാഗ്ര ഫലപ്രദമെന്ന് പുതിയ പഠനം…

ലൈംഗികോത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്രയ്ക്ക് വേറെയും കഴിവുകളുണ്ടെന്ന് പുതിയ പഠനം. ലോകത്തില്‍ നിരവധി ആളുകളെ നരകിപ്പിക്കുന്ന അല്‍ഷിമേഴ്‌സ് രോഗത്തിനെതിരേ വയാഗ്ര ഫലപ്രദമായ ചികിത്സയാണെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. അല്‍ഷിമേഴ്സ് രോഗം ലോകത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവില്‍ ഫലപ്രദമായ ചികിത്സയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സില്‍ഡെനാഫിലിന്റെ ബ്രാന്‍ഡ് നാമമാണ് വയാഗ്ര. അത് ഹൃദയത്തിലേക്കുളള രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ ലൈംഗിക ഉത്തേജനത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിച്ചു വരുന്നത്. മരുന്നിന്റെ ഉപയോക്താക്കളും അല്ലാത്തവരുമായി താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പഠനത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതിനായി ഗവേഷകര്‍ യുഎസിലെ ഏഴു ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുളള വിവരങ്ങളാണ് തേടിയത്. ആറ് വര്‍ഷത്തെ പഠനത്തിന് ശേഷം സില്‍ഡെനാഫില്‍ ഉപയോഗിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്സ് രോഗം വരാനുളള സാധ്യത 69% കുറവാണെന്ന് അവര്‍ കണ്ടെത്തി. അല്‍ഷിമേഴ്സ് രോഗത്തില്‍ മരുന്നിന്റെ സാധ്യതയെക്കുറിച്ച് കൂടുതല്‍…

Read More

വയാഗ്ര പുരുഷന്മാര്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും ! പുരുഷന്മാരിലെ ഹൃദയാഘാതം തടയാന്‍ വയാഗ്ര സഹായകമാകുമെന്ന് കണ്ടെത്തല്‍…

ലൈംഗിക ബലഹീനത ഉള്ള പുരുഷന്മാര്‍ക്ക് ഒരു അനുഗ്രഹമാണ് വയാഗ്ര. എന്നാല്‍ പുരുഷന്മാരുടെ ദീര്‍ഘായുസ്സിനും ഈ മരുന്ന് സഹായകമായേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പതിവായി വയാഗ്ര ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ഹൃദയസ്തംഭനത്തിന്റെയും ബൈപാസ് സര്‍ജറിയുടെയുമൊക്കെ സാധ്യത കുറയുമെന്നാണ് കണ്ടെത്തല്‍. പുരുഷ ജനനേന്ദ്രിയത്തിലെ പിഡിഇ5 എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചാണ് വയാഗ്ര ലിംഗോദ്ധാരണം സാധ്യമാക്കുന്നത്. എന്നാല്‍ രക്ത സമ്മര്‍ദം കുറയ്ക്കുമെന്നതിനാല്‍ ഹൃദയധമനീ രോഗമുള്ള പുരുഷന്മാര്‍ക്ക് വയാഗ്ര മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നില്ല. 2017ല്‍ സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ മുന്‍പ് ഹൃദയാഘാതം ഉണ്ടായ പുരുഷന്മാര്‍ക്ക് വയാഗ്രയുടെ പാര്‍ശ്വഫലങ്ങള്‍ പിന്നീട് താങ്ങാനാകുമെന്ന് കണ്ടെത്തിയിരുന്നു. രക്തധമനീ രോഗമുള്ള 18,500 പുരുഷന്മാരില്‍ നടത്തിയ പുതിയ പഠനമാണ് ഒരു പടി കൂടി കടന്ന് വയാഗ്ര ഇവരിലെ ഹൃദയാഘാത സാധ്യത കുറച്ചേക്കാമെന്ന് കണ്ടെത്തിയത്. ലിംഗോദ്ധാരണ ശേഷി നഷ്ടപ്പെട്ട ഇവരില്‍ 16500 പേര്‍ വയാഗ്രയും 2000 പേര്‍ ആല്‍പ്രോസ്റ്റഡീലുമാണ് ഉപയോഗിക്കുന്നത്. വയാഗ്ര…

Read More