മറക്കല്ലേ ‘മറക്കാതിരിക്കാന്‍’ വയാഗ്ര നല്ലത് ! അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍ വയാഗ്ര ഫലപ്രദമെന്ന് പുതിയ പഠനം…

ലൈംഗികോത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്രയ്ക്ക് വേറെയും കഴിവുകളുണ്ടെന്ന് പുതിയ പഠനം.

ലോകത്തില്‍ നിരവധി ആളുകളെ നരകിപ്പിക്കുന്ന അല്‍ഷിമേഴ്‌സ് രോഗത്തിനെതിരേ വയാഗ്ര ഫലപ്രദമായ ചികിത്സയാണെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

അല്‍ഷിമേഴ്സ് രോഗം ലോകത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവില്‍ ഫലപ്രദമായ ചികിത്സയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

സില്‍ഡെനാഫിലിന്റെ ബ്രാന്‍ഡ് നാമമാണ് വയാഗ്ര. അത് ഹൃദയത്തിലേക്കുളള രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത്.

എന്നാല്‍ ഇപ്പോള്‍ ലൈംഗിക ഉത്തേജനത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിച്ചു വരുന്നത്.

മരുന്നിന്റെ ഉപയോക്താക്കളും അല്ലാത്തവരുമായി താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പഠനത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

ഇതിനായി ഗവേഷകര്‍ യുഎസിലെ ഏഴു ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുളള വിവരങ്ങളാണ് തേടിയത്.

ആറ് വര്‍ഷത്തെ പഠനത്തിന് ശേഷം സില്‍ഡെനാഫില്‍ ഉപയോഗിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്സ് രോഗം വരാനുളള സാധ്യത 69% കുറവാണെന്ന് അവര്‍ കണ്ടെത്തി.

അല്‍ഷിമേഴ്സ് രോഗത്തില്‍ മരുന്നിന്റെ സാധ്യതയെക്കുറിച്ച് കൂടുതല്‍ ഗവേഷണം ചെയ്യാന്‍ ഗവേഷകര്‍ ഒരു ലാബ് മോഡല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ പഠന വിവരങ്ങള്‍ ഉടന്‍ പുറത്തെത്തും.

Related posts

Leave a Comment