‘ഹായ് ബിബിന്‍… സോറി ബ്രദര്‍ … കഥ കേള്‍ക്കാമോയെന്നു ചോദിച്ച് വിളിച്ച മലയാളി യുവാവിന് വിജയ് സേതുപതി കൊടുത്ത മറുപടി ഇങ്ങനെ…

സിനിമ ചെയ്യുക എന്ന ആഗ്രഹം മനസിലേറ്റി കഥയുമായി താരങ്ങളുടെ വീടുകള്‍ കയറിയിറങ്ങുന്ന ഒരുപാട് യുവാക്കളുടെ നാടാണ് ഇന്ത്യ. ശ്രദ്ധിക്കപ്പെട്ട താരമാണെങ്കില്‍ വരുന്നവരെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും. ചിലര്‍ കണ്ട ഭാവം നടിക്കില്ല. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥനാണ് നടന്‍ വിജയ് സേതുപതി. സിനിമയുടെ കഥ പറയാനായി വിജയ് സേതുപതിയെ വിളിച്ച മലയാളി യുവാവിന് ഉണ്ടായത് മറക്കാനാകാത്ത അനുഭവമാണ്. ബിബിന്‍ മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മറ്റുള്ളവരും അറിഞ്ഞത്. ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…’കോണ്‍ടാക്ട് ചെയ്തപ്പോ വെയിറ്റ് ചെയ്യേണ്ടി വരും എന്ന രീതിയില്‍ ഉള്ള മറുപടി കിട്ടി. സ്ഥിരം ആയി കേള്‍ക്കുന്ന കാര്യം ആയതു കൊണ്ട് പുതുമ ഒന്നും തോന്നിയില്ല. പക്ഷെ പിന്നെ ഒരു അറിവും ഇല്ലായിരുന്നു. ഇന്ന് വിളിച്ചു നോക്കി രാവിലെ. കിട്ടുന്നില്ല, മെസേജ് ഇട്ടു നോക്കി. അനൂപേട്ടനെ വിളിച്ചു പറഞ്ഞു ഇന്നും ഒരു മെസേജ്…

Read More

അന്ന് മോഹന്‍ലാലിനു വേണ്ടി ഡബ്ബ് ചെയ്യുമ്പോള്‍ പയ്യന്റെ പേര് വിജയ്; എന്നാല്‍ ഇന്ന് ആ പയ്യന്‍ അങ്ങു വളര്‍ന്നു; പിടിച്ചാല്‍ കിട്ടാത്ത താരമായി

ഇന്ന് കോളിവുഡിലെ മിന്നും താരങ്ങളിലൊരാളാണ് വിജയ് സേതുപതി. എന്നാല്‍ വിജയ് സേതുപതിയ്ക്ക് അധികം ആര്‍ക്കുമറിയാത്ത ഒരു ഭൂതകാലം ഉണ്ട്. പണ്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും താരം തിളങ്ങിയിട്ടുണ്ട്.സിനിമ മോഹം തലയില്‍ കയറിയപ്പോള്‍ ഏതെങ്കിലും വിധേന സിനിമയില്‍ എത്തിയാല്‍ മതിയെന്ന ചിന്തയില്‍ നിന്നാണ് ഡബ്ബിങിലേയ്ക്ക് എത്തിയത്. അവിടെയും തിളങ്ങി. മോഹന്‍ലാല്‍ നായകനായ ‘വരവേല്‍പ്പ്’ എന്ന ചിത്രം തമിഴിലെത്തിയപ്പോള്‍ ശബ്ദം കൊടുത്തത് സേതുപതിയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വഴികളെക്കുറിച്ച് സേതുപതി പറഞ്ഞത്. ആരാണ് വിജയ്‌യുടെ ഹീറോ എന്ന ചോദ്യത്തിന് ‘നാന്‍ താ എന്നുടെ ഹീറോ’ എന്നാണ് മറുപടി. ഓരോ നടന്മാരുടെയും അഭിനയം പണ്ടേ ശ്രദ്ധിച്ചിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് അവര്‍ എന്തൊക്കെയാണ് ചിന്തിക്കുക എന്ന് ആലോചിക്കാറുണ്ട്. ഭാര്യയും മക്കളുമാണ് ഏറ്റവും വലിയ ആരാധകര്‍. പുറത്തു പോകുമ്പോള്‍ ആളുകള്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നതും ഉമ്മ തരുന്നതുമൊന്നും മക്കള്‍ക്ക് ഇഷ്ടമല്ല. അച്ഛനെ…

Read More