വോ​ട്ട് ചെ​യ്യാ​ൻ സൈ​ക്കി​ളി​ൽ; എന്തിനിങ്ങനെ വന്നുവെന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ​ട​രു​ന്ന​തി​നി​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ജ​യ്

പ്ര​മു​ഖ താ​ര​ങ്ങ​ളും നേ​താ​ക്ക​ളും പ്ര​ശ​സ്ത​രും എ​ല്ലാം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത് വാ​ർ​ത്ത​യാ​യെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത് ത​മി​ഴ്ന​ട​ൻ വി​ജ​യി​യുടെ പോ​ളി​ങ് ബൂ​ത്തി​ലേ​ക്കു​ള്ള വ​ര​വാ​യി​രു​ന്നു.കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് എ​തി​രേ​യു​ള്ള വി​ജ​യ്‍​യു​ടെ നി​ല​പാ​ടാ​ണെ​ന്നും ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത.​ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ​ട​രു​ന്ന​തി​നി​ടെ താ​രം സൈ​ക്കി​ളി​ലെ​ത്താ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ്. ട്വി​റ്റ​റി​ലാ​ണ് വി​ജ​യ് ടീം ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.നീ​ല​ങ്ക​രൈ​യി​ലെ വേ​ല്‍​സ് യൂ​ണി​വേ​ഴ്സി​റ്റി ബൂ​ത്തി​ലാ​ണ് വി​ജ​യ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് വീ​ടി​നു പി​ന്നി​ലാ​യി​രു​ന്നു ബൂ​ത്തെ​ന്നും കാ​റി​ലെ​ത്തി​യാ​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​സൗ​ക​ര്യം ഉ​ണ്ടാ​വും എ​ന്ന​തി​നാ​ലാ​ണ് യാ​ത്ര​ക്ക് സൈ​ക്കി​ള്‍ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം.”​അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു പി​ന്നി​ലു​ള്ള തെ​രു​വി​നോ​ട് ചേ​ര്‍​ന്നാ​ണ് ഈ ​പോ​ളിം​ഗ് ബൂ​ത്ത്. അ​തൊ​രു ഇ​ടു​ങ്ങി​യ സ്ഥ​ല​മാ​യ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്‍ അ​വി​ടെ പാ​ര്‍​ക്ക് ചെ​യ്യു​ക ബു​ദ്ധി​മു​ട്ടാ​വും. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം ബൂ​ത്തി​ലേ​ക്കെ​ത്താ​ന്‍ സൈ​ക്കി​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ത​ല്ലാ​തെ മ​റ്റ് ഉ​ദ്ദേ​ശ​ങ്ങ​ളൊ​ന്നും ഇ​തി​നു പി​ന്നി​ല്‍ ഇ​ല്ല- താ​ര​ത്തി​ന്‍റെ പ​ബ്ലി​സി​റ്റി വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​വ്യ​ക്ത​മാ​ക്കി. വി​ല​ക്ക​യ​റ്റം…

Read More

ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​മ്പോൾ വി​ജ​യി​യു​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശം ഉ​ണ്ടാ​കും; സൈ​ക്കി​ൾ യാ​ത്ര രാ​ഷ്‌​ട്രീ​യ സ​ന്ദേ​ശം ത​ന്നെ​യെ​ന്ന് പി​താ​വ് എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​ർ

ചെ​ന്നൈ: വി​ജ​യ് ന​ട​ത്തി​യ സൈ​ക്കി​ൾ യാ​ത്ര രാ​ഷ്‌‌​ട്രീ​യ സ​ന്ദേ​ശം ന​ൽ​കാ​ൻ ത​ന്നെ​യെ​ന്ന് പി​താ​വ് എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​ർ. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ ഒ​ടു ടെ​ലി​വി​ഷ​ൻ ചാ​ന​ലു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം തു​റ​ന്നു​കാ​ട്ടാ​ൻ ത​ന്നെ​യാ​ണ് വി​ജ​യ് സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ​കാ​ർ​ക്ക് വേ​ണ്ടി​യാ​ണ് വി​ജ​യ് സൈ​ക്കി​ളി​ലേ​റി​യ​ത്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വി​ജ​യ് രാ​ഷ്‌​ട്രീ​ത്തി​ലി​റ​ങ്ങും. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്പോ​ൾ വി​ജ​യി​യു​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശം ഉ​ണ്ടാ​കു​മെ​ന്നും എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. രാ​ഷ്‌​ട്രീ​യ സ​ന്ദേ​ശം ന​ൽ​കാ​നാ​യി​രു​ന്നി​ല്ല സൈ​ക്കി​ൾ​യാ​ത്ര എ​ന്ന വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് വി​ജ​യി​യു​ടെ അ​ച്ഛ​ന്‍റെ പ്ര​തി​ക​ര​ണം. മെ​യ് ആ​റി​ന് ന​ട​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ചെ​ന്നൈ​യി​ൽ വ​സ​തി​യി​ൽ നി​ന്നും വി​ജ​യ് സൈ​ക്കി​ളി​ൽ വോ​ട്ട് ചെ​യ്യാ​ൻ വ​ന്ന സം​ഭ​വം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തു​റ​ന്നി​രു​ന്നു. വി​ജ​യ് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും വീ​ടി​ന് അ​ടു​ത്തു​ള്ള സ്കൂ​ളാ​യ​തി​നാ​ൽ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​തെ​ന്നു​മാ​ണ് ന​ട​ന്‍റെ പി​ആ​ർ ടീം ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

വിജയ്‌യും പിതാവും തമ്മിലുള്ള പോര് മുറുകുന്നു ! ഒരു കാരണവശാലും പിതാവിന്റെ പാര്‍ട്ടിയില്‍ ചേരരുതെന്ന് ആരാധകരോടു വിജയ്; ഭാരവാഹി യോഗം വിളിച്ചു വിജയ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

നടന്‍ വിജയ്‌യും പിതാവ് എസ്.എ ചന്ദ്രശേഖറുമായുള്ള പോരു മുറുകുന്നു. ചന്ദ്രശേഖറിന്റെ രാഷ്ട്രീയപ്രവേശത്തെത്തുടര്‍ന്ന് ഉടലെടുത്ത ഭിന്നതകള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്‍ (വിജയ് മക്കള്‍ ഇയക്കം) ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചു. ഇസിആറിലെ അതിഥി മന്ദിരത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു താരം ഭാരവാഹികളോട് പറഞ്ഞതായാണു വിവരം. മധുരയില്‍ വിജയ് ആരാധകര്‍ യോഗം ചേര്‍ന്ന്, ചന്ദ്രശേഖര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു. വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കുകയായിരുന്നു.പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു…

Read More

ജയിലില്‍ പോകാനും യാതൊരു മടിയുമില്ല ! വിജയ്ക്കു ചുറ്റും ക്രിമിനലുകളാണെന്ന് തുറന്നടിച്ച് അച്ഛന്‍ ചന്ദ്രശേഖര്‍…

തന്റെ പേരില്‍ പിതാവ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ നടന്‍ വിജയ് തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോഴിതാ മകനെതിരേ ഗുരുതര ആരോപണവുമായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘മകനു ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണു പാര്‍ട്ടി റജിസ്‌ട്രേഷന് അപേക്ഷിച്ചത്. അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണ്. പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണു വന്നതെങ്കിലും അത് അവന്‍ എഴുതിയതാകില്ല, ” അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്‌നമുണ്ടെന്നും ഏറെ നാളായി പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്യുടെ അമ്മ ശോഭ പറഞ്ഞിരുന്നു.

Read More

വിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കാറു പോലുമില്ല ! തന്റെ ഒപ്പു വാങ്ങിയത് അസോസിയേഷന്‍ രൂപീകരിക്കാനെന്നും പറഞ്ഞ്; വിജയ്‌യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനുള്ള തീരുമാനം കുടുംബത്തില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ പ്രശ്‌നങ്ങളെന്ന് അമ്മ ശോഭ…

നടന്‍ വിജയ്‌യുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ അച്ഛന്‍ എസ് എ ചന്ദ്രശേഖരന്‍ ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, വിജയ് അച്ഛനുമായി സംസാരിക്കാറില്ലെന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ ശോഭ. വിജയ്യുടെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയതിന് പിന്നാലെ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന വാര്‍ത്താക്കുറിപ്പ് വിജയ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിജയ്‌യുടെ അമ്മയുടെ പ്രതികരണം. ഒരു അസോസിയേഷന്‍ രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ തന്റെ ഒപ്പു വാങ്ങിച്ചത്. വിജയ്‌യുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാര്‍ട്ടിയുടെ ഒരു സ്ഥാനത്ത് വരാന്‍ തനിക്ക് താത്പര്യമില്ല എന്നാണ് ശോഭ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും…

Read More

അച്ഛൻ സെക്രട്ടറിയും അമ്മ ഖജാൻജിയുമാണെങ്കിലും പാ​ർ​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെന്ന് വിജയ്; ആ​രാ​ധ​ക​രോടും കുടുംബത്തോടും താരം പറഞ്ഞതിങ്ങനെ…

  ചെ​ന്നൈ: വി​ജ​യ്‌​യു​ടെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി ന​ട​ന്‍റെ അ​ച്ഛ​ൻ എ​സ്.​എ. ച​ന്ദ്ര​ശേ​ഖ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ല്‍ അ​പേ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ അ​ച്ഛ​ൻ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക്കും ത​നി​ക്കും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നും ആ​രാ​ധ​ക​രാ​രും പാ​ർ​ട്ടി ചേ​ര​രു​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ത​ന്‍റെ പേ​രോ ചി​ത്ര​മോ ഉ​പ​യോ​ഗി​ച്ചാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ന​ട​ൻ വ്യ​ക്ത​മാ​ക്കി. “അ​ഖി​ലേ​ന്ത്യാ ദ​ള​പ​തി വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം’ എ​ന്നാ​ണ് പാ​ര്‍​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​യി ന​ല്‍​കി​യ പേ​ര്. സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​റി​നെ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും അ​മ്മ ശോ​ഭ​യെ ട്ര​ഷ​റ​റാ​യും അ​പേ​ക്ഷ​യി​ൽ ചേ​ർ​ത്തി​ട്ടു​ള്ള​താ​യു​മു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ടു​ത്ത ബ​ന്ധ​മു​ള്ള പ​ത്മ​നാ​ഭ​ന്‍ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ന്നാ​യി​രു​ന്നു വി​വ​രം.നി​ല​വി​ൽ വി​ജ​യ്‌ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തു ച​ന്ദ്ര​ശേ​ഖ​റാ​ണ്. വി​ജ​യു​ടെ ആ​രാ​ധ​ക​ര്‍​ക്ക് കു​റ​ച്ചു​കൂ​ടി പ​രി​ഗ​ണ​ന ല​ഭി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. പാ​ര്‍​ട്ടി​യും വി​ജ​യും ത​മ്മി​ല്‍…

Read More

ടാന്‍സന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വിജയ്‌യോടും അനിരുദ്ധിനോടും അഭ്യര്‍ഥനയുമായി രാഘവലോറന്‍സ്; എന്താണ് ആ സ്വ്പനമെന്നറിയാമോ ?

ഇളയ ദളപതി വിജയ്, സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ക്കു മുമ്പില്‍ ഒരു അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് നടന്‍ രാഘവ ലോറന്‍സ്. ടാന്‍സന്‍ എന്ന ഭിന്നശേഷിക്കാരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന അപേക്ഷയുമായാണ് രാഘവ ലോറന്‍സിന്റെ ട്വീറ്റ്. ”നന്‍പന്‍ വിജയ്യോടും അനിരുദ്ധ് സാറിനോടുമുള്ള എന്റെ അഭ്യര്‍ഥന. ഇത് ടാന്‍സന്‍, ഭിന്നശേഷിക്കാരായ ആണ്‍കുട്ടികളുടെ ഗ്രൂപ്പില്‍ നിന്നും. കാഞ്ചനയില്‍ ഇവന്‍ ഒരു വേഷം ചെയ്തിരുന്നു. ലോക്ഡൗണില്‍ മൂന്നു ദിവസം പരിശീലിച്ച് ഇവന്‍ മാസ്റ്ററിലെ ഗാനം പ്ലേ ചെയ്തു. അനിരുദ്ധ് സാറിന്റെ സംഗീതം വിജയ് സാറിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് അവന്റെ ആഗ്രഹം. ദയവായി ഈ ലിങ്ക് കാണൂ. അവന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് രാഘവ ലോറന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിജയ്യുടെ പുതിയ ചിത്രം ‘മാസ്റ്ററി’ലെ ”വാത്തി കമ്മിങ്” എന്ന ഗാനമാണ് ടാന്‍സന്‍ വായിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനം…

Read More

ഓസ്‌കാര്‍ വേദിയില്‍ തരംഗമായ പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടിയോ ? ആരാധകരുടെ സംശയങ്ങള്‍ ഇങ്ങനെ…

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചരിത്രം സൃഷ്ടിച്ച ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന് പ്രചോദനമായത് ഇളയ ദളപതി വിജയ്‌യുടെ ചിത്രമോ ? ഓസ്‌കര്‍ വേദിയില്‍ മികച്ച സിനിമയ്ക്കും സംവിധായകനുമടക്കം നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കുന്നത്. എന്നാല്‍ പാരസൈറ്റ് തരംഗമായതിനു പിന്നാലെ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് വിജയ് സിനിമയുടെ കോപ്പിയടിയാണ് ഇതെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ന്നത്. 1999 ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണ എന്ന ചിത്രത്തിന് പാരസൈറ്റുമായി സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയും മോണിക്ക കാസ്റ്റലിനോയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ പ്രണയത്തില്‍ വിജയം…

Read More

വിജയ്‌യെ വിടാതെ ; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് ; ഷൂട്ടിംഗിന് സ്ഥലം നൽകരുതെന്ന് ബിജെപി മുൻ കേന്ദ്രമന്ത്രി

ചെ​ന്നൈ: ആ​ദാ​യ നി​കു​തി ഒാ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ വി​ജ​യ്ക്ക് നോ​ട്ടീ​സ്. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ വി​ജ​യ്‌​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വി​ജ​യ്‌​യെ മു​പ്പ​തു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത​ശേ​ഷം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത്. ന​ട​ൻ വി​ജ​യ്‌​യു​ടെ പ്ര​തി​ഫ​ലം, നി​ക്ഷേ​പം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും 300 കോ​ടി​യി​ല​ധി​കം രൂ​പ ത​മി​ഴ്സി​നി​മ മേ​ഖ​ല വെ​ട്ടി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2017 ൽ ​പു​റ​ത്തി​റ​ങ്ങി​യ മെ​ർ​സ​ലി​ൽ ജി​എ​സ്ടി​യെ​യും നോ​ട്ട് നി​രോ​ധ​ന​ത്തെ​യും വി​ജ​യ് ക​ഥാ​പാ​ത്രം വി​മ​ർ​ശി​ച്ചി​രു​ന്നു. ​വി​ജ​യ് സി​നി​മ​ക​ളി​ല്‍ പ​തി​വാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത് ബി​ജെ​പി​യെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി നേ​താ​ക്ക​ള്‍ പ​ല​ത​വ​ണ വി​ജ​യ്ക്കെ​തി​രേ പ്ര​സ്താ​വ​ന​ക​ളു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പും ആ​ദാ​യ നി​കു​തി വ​കു​പ്പ്…

Read More

വിജയ് രാഷ്ട്രീയത്തിലേക്ക് ! താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് ആരാധകര്‍; രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിജയ് നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…

ഇളയ ദളപതി വിജയിയുടെ രാഷ്ട്രീയപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളാണ് ആരാധകരെ ഈ സംശയത്തിലേക്കെത്തിച്ചിരിക്കുന്നത്. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാന്‍ ‘ഇളയദളപതി’ രാഷ്ട്രീയത്തിലേക്ക് എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട.് രണ്ട് ദിവസം പരിശോധന നടത്തിയിട്ടും കണക്കില്‍ പെടാത്ത ഒരു രൂപ പോലും വിജയിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുക്കാന്‍ സാധിച്ചില്ല. ഇതോടെ വിജയ് സംശുദ്ധനാണെന്ന് ആരാധകര്‍ വാദിക്കുന്നു. അതേസമയം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് നേരിട്ട് പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല. 2018 ല്‍ പുറത്തെത്തിയ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ വിജയ് നടത്തിയ പരാമര്‍ശം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജീവിതത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിക്കണമെന്ന് കൊടുക്കും എന്നായിരുന്നു വിജയ് പറഞ്ഞത്. വിജയിയുടെ…

Read More