ഏഴുവർഷത്തിന് ശേഷം ആ വിധിയെത്തി ;  ക​രാ​റു​കാ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

പാലക്കാട്: കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​യ കൊ​ല്ല​ങ്കോ​ട് പ​യി​ലൂ​ർ സ്വദേശി ശെ​ൽ​വ​നെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് ക​ണ്ണാ​ടി കു​ടു​വാ​ക്കോ​ട് സൂ​ര്യ​ന​യ​ന​ത്തി​ൽ ബാ​ബു​വി​നെ (39) മൂ​ന്ന് കൊ​ല്ലം ക​ഠി​ന ത​ട​വി​നും ആ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ പി​ഴ അ​ട​ക്കാ​നും പ​രാ​തി​ക്കാ​ര​ന് 25000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (മൂ​ന്ന്) ശി​ക്ഷ വി​ധി​ച്ചു 2011 സെ​പ്റ്റം​ബ​ർ പ​തി​നാ​ലി​നാ​ണ് ക​രാ​റു​കാ​ര​നെ ട്രാ​ക്ട​ർ ഉ​ട​മ​യാ​യ ബാ​ബു ത​ട​ഞ്ഞു നി​ർ​ത്തി അ​ടി​ക്കു​ക​യും വ​യ​റി​ൽ ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃശൂരിലെ ആശുപത്രിയിലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പൊ​ലീ​സ് ല​ഘു​വാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​പേ​ക്ഷ പ്ര​കാ​രം ഡോ​ക്ട​ർ​മാ​രെ കോ​ട​തി​യി​ൽ വിളിച്ച് മൊ​ഴി എ​ടു​ക്കു​ക​യും, പ​രാ​തി​ക്കാ​ര​ന്‍റെ ജീ​വ​ന് ആ​പ​ത്ത് വ​രെ സം​ഭ​വി​ക്കു​ന്ന ത​ര​ത്തി​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് കേ​ട് പ​റ്റി​യി​ട്ടു​ണ്ടെ​ന്ന്കോ​ട​തി​ക്ക് ബോ​ധ്യ​മാ​യ​തി​നാ​ൽഗു​രു​ത​ര​മാ​യവ​കു​പ്പു​ക​ൾ ചേ​ർ​ത്തിരുന്നു.

ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​പ്രേം​നാ​ഥ് ഹാ​ജ​രാ​യി.

Related posts