ഗൂഢാലോചന സിനിമയിലൂടെ വെളിപ്പെടുത്തും? കൊച്ചിയില്‍ നടിയ്‌ക്കെതിരായ ആക്രമണത്തിലെ ഗൂഢാലോചന പറയുന്ന സിനിമ പുറത്തിറക്കാനൊരുങ്ങി മഞ്ജുവും സംഘവും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെ സംബന്ധിച്ച അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസരത്തില്‍ പുതിയ മാര്‍ഗവുമായി വനിതാ താരസംഘടന. മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളെയും അണി നിരത്തി ട്വന്റി-20 പോലൊരു ചിത്രം നിര്‍മ്മിക്കാനാണ് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വനിതാ സംഘടന പദ്ധതിയിടുന്നതെന്നാണ്  സൂചന. നിര്‍മാണവും മഞ്ജു തന്ന ഏറ്റെടുത്തേക്കും. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയിലെ പടലപ്പിണക്കങ്ങള്‍ രൂക്ഷമാക്കിയിരുന്നു. നടിക്ക് വേണ്ടി താര സംഘടന പരസ്യമായി ഒന്നും ചെയ്തില്ലയെന്നും ചില നടന്മാരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള ആക്ഷേപം ശക്തമായിരുന്നു. ഇതോടെയാണ് സിനിമയില്‍ വനിതാ കൂട്ടായ്മ ഉദയം ചെയ്തത്. മഞ്ജു വാര്യര്‍ മുമ്പില്‍ നിന്നപ്പോള്‍ റീമാ കല്ലിങ്കലും പാര്‍വ്വതിയും സര്‍വ്വപിന്തുണയുമായെത്തി. ഇപ്പോള്‍ ഇവര്‍ നിര്‍മിക്കാനൊരുങ്ങുന്ന സിനിമയില്‍ എന്തിന് പള്‍സര്‍ സുനി നടിയെ ആക്രമിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരമുണ്ടാകുമെന്നാണ് സൂചന. ഇതില്‍ അഭിനയിക്കുന്ന എല്ലാ നടിമാര്‍ക്കും തുല്യ വേതനവും നല്‍കും. അഭിനയിക്കാനെത്തുന്ന നടന്മാര്‍ക്കും…

Read More